Join Whatsapp Group. Join now!

പാലക്കുന്ന് കുതിര്‍മ്മല്‍ തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 10, 11, 12 തീയ്യതികളില്‍

പാലക്കുന്ന് കഴകത്തിലെ ചിറമ്മല്‍ പ്രാദേശികസമിതിയില്‍പ്പെടുന്ന കുതിര്‍മ്മല്‍ തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം ഏപ്രില്‍ 10, 11, 12 തീയ്യതികളില്‍ നടക്കുമെന്ന് Kerala, News, Palakkunnu Kuthirmal Theyyamkettu Maholsavam Starts on 10th
കാസര്‍കോട്: (my.kasargodvartha.com 04.04.2018) പാലക്കുന്ന് കഴകത്തിലെ ചിറമ്മല്‍ പ്രാദേശികസമിതിയില്‍പ്പെടുന്ന കുതിര്‍മ്മല്‍ തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം ഏപ്രില്‍ 10, 11, 12 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെയ്യംകെട്ടുമഹോത്സവത്തിന്റെ കലവറ നിറയ്ക്കല്‍ ചടങ്ങ് ഏപ്രില്‍ 10 ന് രാവിലെ 10.15 മുതല്‍ 11.25 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലവറ ഘോഷയാത്രകള്‍ തറവാട് സന്നിധിയില്‍ എത്തിച്ചേരും. അന്നു വൈകുന്നേരേം നാലു മണിക്ക് തെയ്യം കെട്ട്് മഹോത്സവകമ്മിറ്റി മാതൃസമിതിയുടെ വകയായി മെഗാ തിരുവാതിരയും വൈകിട്ട് അഞ്ചു മണിക്ക് കുഞ്ഞിക്കോരന്‍ പണിക്കരുടെ നേതൃത്വത്തില്‍ പാലക്കുന്ന് ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളിയും അരങ്ങേറും. രാത്രി തെയ്യംകൂടല്‍ ചടങ്ങും വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, പുതിയ ഭഗവതി എന്നീ തെയ്യങ്ങളുടെ തിടങ്ങല്‍ ചടങ്ങും.

ഏപ്രില്‍ 11ന് ബുധനാഴ്ച പുലര്‍ച്ചെ പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകുന്നേരം നാലു മണിമുതല്‍ കാര്‍ന്നോന്‍ തെയ്യങ്ങളുടെയും കോരച്ചന്‍ തെയ്യത്തിന്റെയും വെള്ളാട്ടം അരങ്ങിലെത്തും. തെയ്യംകെട്ട് മഹോത്സവത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം രാത്രി ഒമ്പത് മണിയോട് കൂടി അരങ്ങിലെത്തും. തുടര്‍ന്ന് ബപ്പിടല്‍ചടങ്ങ് നടക്കും. രാത്രി 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും തുടര്‍ന്ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം അരങ്ങിലെത്തും.

ഏപ്രില്‍ 12ന് വ്യാഴാഴ്ച രാവിലെ ഏഴ് മണിമുതല്‍ കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍കേളന്‍ തെയ്യം എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് ദര്‍ശനസായൂജ്യം നല്‍കും. വൈകുന്നേരം 3.30 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ തിരുമുടി നിവരും. തുടര്‍ന്ന് തെയ്യംകെട്ട് മഹോത്സവത്തിലെ അതിവിശിഷ്ടവും പരമപവിത്രവുമായ ചൂട്ടൊപ്പിക്കല്‍ ചടങ്ങ് നടക്കും. അതോടെ വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലെത്തും. രണ്ട് തെയ്യങ്ങളും ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് കൂടിപ്പിരിയലിന് ശേഷം വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങൊഴിയും. തുടര്‍ന്ന് വയനാട്ടുകുലവന്‍ തെയ്യം നാടിനും സ്വരൂപത്തിനും ഗുണം വരാന്‍ മൊഴിപറഞ്ഞ് അരങ്ങൊഴിയും. ശേഷം മറപിളര്‍ക്കല്‍, വിളക്കിലരി, കൈവീത് എ്ന്നീ അനുഷ്ഠാനചടങ്ങുകള്‍ക്ക് ശേഷം സദ്യയോട് കൂടി മഹോത്സവത്തിന് പരിസമാപ്തി കുറിക്കും.

തെയ്യംകെട്ട് മഹോത്സവത്തിന്റെ വിജയത്തിനായി വിളിച്ചുചേര്‍ത്ത മഹോത്സവകമ്മിറ്റി രൂപീകരണയോഗം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മുങ്ങത്ത് ദാമോദരന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), അഡ്വ. കെ. ബാലകൃഷ്ണന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), കേവീസ് ബാലകൃഷ്ണന്‍ (ജനറല്‍ കവീനര്‍), ദാമോദരന്‍ കൊപ്പല്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. വിവിധ സബ്കമ്മിറ്റികളുടെ സജീവമായ പ്രവര്‍ത്തനത്തിലൂടെ തെയ്യംകെട്ട് മഹോത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

വാര്‍ത്താ സമ്മേളനത്തില്‍ തെയ്യംകെട്ട് മഹോത്സവകമ്മിറ്റി ഭാരവാഹികളായ മുങ്ങത്ത് ദാമോദരന്‍ മാഷ് (ചെയര്‍മാന്‍), അഡ്വ. കെ.ബാലകൃഷ്ണന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), കേവീസ് ബാലകൃഷ്ണന്‍ (ജനറല്‍ കവീനര്‍), ദാമോദരന്‍ കൊപ്പല്‍ (ട്രഷറര്‍), എന്‍.സന്തോഷ്‌കുമാര്‍ (കണ്‍വീനര്‍), പാലക്കുന്നില്‍ കുട്ടി (കണ്‍വീനര്‍, മീഡിയാകമ്മിറ്റി), എ.വി. ഹരിഹരസുതന്‍ (കണ്‍വീനര്‍), മനോജ് മഠത്തില്‍(പബ്ലിസിറ്റി കണ്‍വീനര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Palakkunnu Kuthirmal Theyyamkettu Maholsavam Starts on 10th
< !- START disable copy paste -->

Post a Comment