Join Whatsapp Group. Join now!

50 ദിവസം നീണ്ടുനിന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിന് സമാപനം

50 ദിവസം നീണ്ടുനിന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം. മൊഗ്രാല്‍പുത്തൂര്‍ പി.എച്ച് അബ്ബാസ് ഹാജി നഗറിലെ പൊതുസമ്മേളനത്തിന് മുന്നോടിയായിKerala, News, Mogral Puthur Panchayat Muslim League Conference end
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 29.04.2018) 50 ദിവസം നീണ്ടുനിന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം. മൊഗ്രാല്‍പുത്തൂര്‍ പി.എച്ച് അബ്ബാസ് ഹാജി നഗറിലെ പൊതുസമ്മേളനത്തിന് മുന്നോടിയായി എരിയാലില്‍ നിന്നാരംഭിച്ച പ്രകടനം മൊഗ്രാല്‍പുത്തൂരിലെ മുസ്ലിംലീഗിന്റെ ശക്തി തെളിയിക്കുന്നതായി. 2000 ലേറെ പേരാണ് പ്രകടനത്തില്‍ സംബന്ധിച്ചത്.

പൊതുസമ്മേളനം സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, കെ. അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, പി.എം മുനീര്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ജി.സി ബഷീര്‍, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുര്‍ റഹ് മാന്‍ പട്‌ള, ടി.എം ഇഖ്ബാല്‍, അഷ്റഫ് എടനീര്‍, എം.എ നജീബ്, എസ്.പി സ്വലാഹുദ്ദീന്‍, കെ.എ അബ്ദുല്ലക്കുഞ്ഞി, എ.എ ജലീല്‍, എ.പി ഹനീഫ്, എസ്.എം നൂറുദ്ദീന്‍, എം.എം അസീസ്, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി പഴയകാല നേതാക്കളെ അനുസ്മരിക്കല്‍, പ്രവാസി സംഗമം, തൊഴിലാളി സംഗമം, കര്‍ഷക സംഗമം, വനിതാ സംഗമം, പാചക മത്സരം, യുവജന സംഗമം, സ്മൃതി പഥം, കമ്പവലി മത്സരം, ലഹരി വിരുദ്ധ സെമിനാര്‍, ജനപ്രതിനിധി സംഗമം, സൗഹൃദ സംഗമം, വിദ്യാര്‍ത്ഥി പ്രതിഭാ സംഗമം, ഹാസ്യ കഥാപ്രസംഗം, വാര്‍ഡ്തല പഥയാത്ര തുടങ്ങിയവ നടന്നു. ശനിയാഴ്ച പൊതുസമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണ വിതരണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mogral Puthur Panchayat Muslim League Conference end
< !- START disable copy paste -->

Post a Comment