Join Whatsapp Group. Join now!

ജനാധിപത്യ വീണ്ടെടുപ്പിന് വിദ്യാര്‍ത്ഥികള്‍ ഉണരണം: ക്യാംപസ് ഫ്രണ്ട്

ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചലിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ ഫാസിസത്തെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂവെന്ന് ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിKerala, News, Campus front District committee office bearers
കാസര്‍കോട്: (my.kasargodvartha.com 08.04.2018) ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചലിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ ഫാസിസത്തെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂവെന്ന് ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫ പറഞ്ഞു. വെറുപ്പിന്റെ ശക്തികളെ പ്രതിരോധിക്കാനും ജാനാധിപത്യ വീണ്ടെടുപ്പിനും വിദ്യാര്‍ത്ഥികള്‍ സമരസജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. ക്യാംപസ് ഫ്രണ്ട് പുതിയ ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് പുതിയ ജില്ലാ കമ്മിറ്റിയെ സംസ്ഥാന ജനറല്‍ സെക്രട്ടറി  മുസമ്മില്‍ പ്രഖ്യാപിച്ചു. ഭാരവാഹികളായി കബീര്‍ പുത്തൂര്‍ (പ്രസിഡണ്ട്), എം ടി പി അഫ്‌സല്‍, (വൈസ് പ്രസിഡണ്ട്), മൊയ്തീന്‍ കല്ലങ്കൈ (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് അണങ്കൂര്‍ (ട്രഷറര്‍), സൈനുല്‍ ആബിദ് പി ഇ പോടിപ്പള്ളം (ജോയിന്‍ സെക്രട്ടറി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

കമ്മറ്റി അംഗങ്ങള്‍: മുഫീദ് നീലേശ്വരം, രിഫാഇ തങ്ങള്‍, അര്‍ഷാദ് നീലേശ്വരം, ജലാല്‍ ഉപ്പള. ക്യാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് റഷീദ് സംസാരിച്ചു. കബീര്‍ പുത്തൂര്‍ നന്ദിപറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Campus front District committee office bearers
< !- START disable copy paste -->

Post a Comment