Join Whatsapp Group. Join now!

ആസിഫയ്ക്ക് തെരുവത്ത് കൂട്ടായ്മയുടെ മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഡ്യം

കാശ്മീരില്‍ ഹിന്ദുത്വ ഭീകരര്‍ ക്രൂരമായി കൊലചെയ്ത എട്ടു വയസ്‌കാരി ആസിഫയ്ക്ക് തെരുവത്ത് കൂട്ടായ്മ മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. തെരുവത്ത് നടത്തിയ Kerala, News, Theruvath, Kashmir Child Murder, Solidarity, Candle Burned. Kasaragod
കാസര്‍കോട്: (my.kasargodvartha.com 16.04.2018) കാശ്മീരില്‍ ഹിന്ദുത്വ ഭീകരര്‍ ക്രൂരമായി കൊലചെയ്ത എട്ടു വയസ്‌കാരി ആസിഫയ്ക്ക് തെരുവത്ത് കൂട്ടായ്മ മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. തെരുവത്ത് നടത്തിയ ചടങ്ങ് ഒരു നാടിന്റെ പ്രതിഷേധമായി. പിഞ്ചു കുഞ്ഞിന്റെ മൃഗീയ കൊലപാതകത്തില്‍ നിശബ്ദരായി നില്‍ക്കാതെ ഉറക്കെ ശബ്ദിക്കണമെന്നും ആസിഫയുടെ ഘാതകരേ ശിക്ഷിക്കുന്നത് വരേ പോരാട്ടം തുടരണമെന്നും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് ഹാഫിളുല്‍ അനീ സുല്‍ ഖാസ്മി പറഞ്ഞു.

ഇന്ത്യയിലെ ഓരോ പൗരനും അവന്റെ മതത്തിന് അനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ട്. ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായും ഒരു പ്രദേശത്ത് നിന്നും ഒരു സമുദായത്തെ ഉന്‍മൂലനം ചെയ്യുന്നതിനായി നടത്തിയ ഗൂഡ പദ്ധതിയുടെ ഭാഗമായാണ് പിഞ്ചുകുഞ്ഞിനെ ദാരുണമായ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.

Kerala, News, Theruvath, Kashmir Child Murder, Solidarity, Candle Burned, Kasaragod, Burned the candlelight of the street in solidarity with Asifa

നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.മുഹമ്മദ് ഇക്ബാല്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ടി.ഇ.കുഞ്ഞാമദ് മാസ്റ്റര്‍, ഇനായത്ത് മൂപ്പന്‍, കെ.എച്ച് അഷ്‌റഫ്, അഷ്‌റഫ് ഹാജി പോയക്കര, മുസ്താ ക്ക് സാഹിബ്, ഉസ്മാന്‍ കടവത്ത്, ഫയാസ് പോയക്കര, മൊയ്തു പള്ളിക്കാല്‍, ശരീഫ് സാഹിബ്, ഹുസൈന്‍, കെ.എസ്.ബഷീര്‍, കെ.എം.ബദറുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു..

Kerala, News, Theruvath, Kashmir Child Murder, Solidarity, Candle Burned, Kasaragod, Burned the candlelight of the street in solidarity with Asifa

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Theruvath, Kashmir Child Murder, Solidarity, Candle Burned, Kasaragod, Burned the candlelight of the street in solidarity with Asifa< !- START disable copy paste -->

Post a Comment