Join Whatsapp Group. Join now!

ഭാസ്‌കര കുമ്പള 21-ാം രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

ഭാസ്‌കര കുമ്പള 21-ാം രക്തസാക്ഷി അനു്‌സമരണം സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ ഷെഡിക്കാവിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. സി പി എം Kerala, News, Kasaragod, Kumbala, White Volunteer, Pared, Baskara Kumbala, Devi Nagar, Town.
കുമ്പള: (my.kasargodvartha.com 23.04.2018) ഭാസ്‌കര കുമ്പള 21-ാം രക്തസാക്ഷി അനു്‌സമരണം സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ ഷെഡിക്കാവിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. സി പി എം കാസര്‍കോട് ജില്ലാ സെക്രെട്ടറിയേറ്റ് അംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. കെ മണികണ്ഠന്‍, കെ ആര്‍ ജയാനന്ദന്‍, പി രഘുദേവന്‍ മാസ്റ്റര്‍, ശങ്കര്‍ റൈ മാസ്റ്റര്‍, ശിവജി വെള്ളിക്കോത്ത്, സബീഷ് കെ, കെ രേവതി, സി എ സുബൈര്‍, നാസര്‍ മലങ്കര, സച്ചിതാ റൈ എന്നിവര്‍ സംസാരിച്ചു.




വൈകുന്നേരം കുമ്പള ദേവി നഗറില്‍ നിന്നും ആരംഭിച്ച വൈറ്റ് വളണ്ടിയര്‍ പരേഡും പ്രകടനവും കുമ്പള ടൗണില്‍ സമാപിച്ചു. പൊതുയോഗം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ റഹീം ഉദ്ഘാടനം ചെയ്തു. നാസര്‍ മലങ്കര സ്വാഗതം പറഞ്ഞു. ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Kumbala, White Volunteer, Pared, Baskara Kumbala, Devi Nagar, Town, Bhaskara Kumbala 21st martyr remembrance conducted.

Post a Comment