Join Whatsapp Group. Join now!

ബേവിഞ്ച പ്രവാസി കൂട്ടായ്മ സ്‌നേഹ സംഗമം ശ്രദ്ധേയമായി

ബേവിഞ്ച പ്രവാസി കൂട്ടായ്മ രണ്ടാം സ്‌നേഹ സംഗമം ശ്രദ്ധേയമായി. ദുബൈ സബില്‍ പാര്‍ക്കില്‍ വെച്ച് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച പരിപാടി സുപ്രീം കണ്‍സില്‍ അംഗം ഡി Gulf, News, Bevinja, Expact, Community fellowship.
ദുബൈ: (my.kasargodvartha.com 15.04.2018) ബേവിഞ്ച പ്രവാസി കൂട്ടായ്മ രണ്ടാം സ്‌നേഹ സംഗമം ശ്രദ്ധേയമായി. ദുബൈ സബില്‍ പാര്‍ക്കില്‍ വെച്ച് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച പരിപാടി സുപ്രീം കണ്‍സില്‍ അംഗം ഡി എ റഹ് മാന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു. ഷാഫി കുന്നില്‍ സ്വാഗതം പറഞ്ഞു. അബൂദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എന്നീ പ്രവിശ്യകളിലെ ലീഡേഴ്‌സുകള്‍ ആശംസകള്‍ അറിയിച്ചു. ഇര്‍ഫാന്‍ ടി.എം നന്ദി പറഞ്ഞു.

യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിലായി ഇരുന്നൂറോളം അംഗങ്ങളാണ് പ്രവാസി കൂട്ടായ്മയിലുള്ളത്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മയില്‍ അബൂദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എന്നീ പ്രവിശ്യകളില്‍ നിന്നായി 150 ഓളം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഡി.എ റഹ് മാന്‍, ഫൈസല്‍ എ.കെ, സാബിത്ത് എന്നിവരെ പരിപാടിയില്‍ വെച്ച് ആദരിച്ചു. പല വിധ കലാ, കായിക പരിപാടികളും അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Bevinja, Expact, Community fellowship, Bevinja Pravasi meet conducted. < !- START disable copy paste -->

Post a Comment