Join Whatsapp Group. Join now!

ആസിഫയുടെ ക്രൂരകൊലപാതകം; യൂത്ത് ലീഗ് റാലിയില്‍ പ്രതിഷേധമിരമ്പി

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് മൃഗീയമായി കൊലപ്പെടുത്തിയതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍Kerala, News, Asifa's murder; Youth league protested
കാസര്‍കോട്: (my.kasargodvartha.com 13.04.2018) ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് മൃഗീയമായി കൊലപ്പെടുത്തിയതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. ഫിര്‍ദൗസ് ബസാറില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എം ഇഖ്ബാല്‍, മുനിസിപ്പല്‍ പ്രസിഡന്റ് വി.എം മുനീര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, നൗഷാദ് കൊത്തിക്കാല്‍, നേതാക്കളായ സഹീര്‍ ആസിഫ്, ശംസുദ്ദീന്‍ കൊളവയല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, കെ.കെ ബദ്‌റുദ്ദീന്‍, ഖാലിദ് പച്ചക്കാട്, ശംസുദ്ദീന്‍ കിന്നിംഗാര്‍, ബി.ടി അബ്ദുല്ലക്കുഞ്ഞി, നൗഫല്‍ തായല്‍, യു.വി ഇല്യാസ്, എം.ബി ഷാനവാസ്, ആസിഫ് മാളിക, ഹാരിസ് തായല്‍, ടി.കെ ഹസീബ്, റഹ് മാന്‍ തൊട്ടാന്‍,സിദ്ദീഖ് ബോവിക്കാനം, ഹാരിസ് അങ്കക്കളരി, അസ്ലം കീഴൂര്‍, ഷാമിര്‍ ആറങ്ങാടി, സലീം ബാരിക്കാട്, നിസാര്‍ തങ്ങള്‍, ജലീല്‍ തുരുത്തി, ഹാരിസ് ബെദിര, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, സി.ടി റിയാസ്, അര്‍ഷാദ്, കെ.എം.റഹ്മാന്‍, ഷഫീഖ് ആലൂര്‍, അബ്ദുല്ല ഒറവങ്കര, അഷ്‌റഫ് ബോവിക്കാനം, ത്വാഹ തങ്ങള്‍ ചേരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

< !- START disable copy paste -->

Post a Comment