Join Whatsapp Group. Join now!

ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി മൊഗ്രാലില്‍ പെര്‍മിഷനില്ലാത്ത ടവറുകള്‍; പ്രതിഷേധം ശക്തമാകുന്നു

ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി മൊഗ്രാലില്‍ പെര്‍മിഷനില്ലാത്ത ടവറുകള്‍ പ്രവര്‍ത്തിക്കുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. പഞ്ചായത്ത് അതികൃതരുടെ അറിവോടെയാണ് Kerala, News, Towers in Mogral without permission, Protest
മൊഗ്രാല്‍: (my.kasargodvartha.com 27.03.2018) ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി മൊഗ്രാലില്‍ പെര്‍മിഷനില്ലാത്ത ടവറുകള്‍ പ്രവര്‍ത്തിക്കുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. പഞ്ചായത്ത് അതികൃതരുടെ അറിവോടെയാണ് ഇത്തരം ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. നിയമങ്ങളെ കാറ്റില്‍ പറത്തിപതിന്‍മടങ്ങ് റേഡിയേഷന്‍ കുടുതല്‍ പുറത്ത് വിട്ടുകൊണ്ടാണ് ടവറിന്റെ പ്രവര്‍ത്തനമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ മേഖല കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മൊഗ്രാലില്‍ ക്യാന്‍സര്‍ രോഗികളുടെ അളവില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. മൊഗ്രാല്‍ ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ടവറുകളില്‍ രണ്ടെണ്ണത്തിനും പെര്‍മിഷന്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെര്‍മിഷനുള്ള ഒരെണ്ണം ഇതുവരെയുള്ള നികുതി ഇനത്തില്‍ 25,000 ത്തോളം രൂപ പഞ്ചായത്തിന് നല്‍കാനുമുണ്ട്. ദിവസവും പഞ്ചായത്തില്‍ വല്ല ആവശ്യങ്ങള്‍ക്കുമായി പോയാല്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നികുതി പിരിവിന് പോയി എന്നാണ് പറയാറുള്ളത്. ദിവസവും നികുതി പിരിവിന് പോകുന്ന ഒദ്യോഗാര്‍ത്ഥികളുടെ കണ്ണിലും ഇതുവരെ മൊഗ്രാലിലെ ടവറുകള്‍ ഉള്‍പെട്ടില്ലെന്നത് അത്ഭുതമാണെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

നാട്ടുകാരെ മൊത്തം ക്യാന്‍സര്‍ എന്ന മാറാരോഗത്തിന് തള്ളിവിട്ട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടവറുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് യൂത്ത് ലീഗ് മൊഗ്രാല്‍ മേഖല ഭാരവാഹികളായ സി.എച്ച്. ഖാദര്‍, നിയാസ് മൊഗ്രാല്‍, ഇര്‍ഷാദ് മൊഗ്രാല്‍, നൗഫല്‍, ജംഷീര്‍ മൊഗ്രാല്‍, യൂനുസ് മൊഗ്രാല്‍, ഇര്‍ഫാന്‍ കടവത്ത് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Towers in Mogral without permission, Protest
< !- START disable copy paste -->

Post a Comment