Join Whatsapp Group. Join now!

വിവാഹ ആഭാസങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ യുവത്വ കൂട്ടായ്മകള്‍ കൈകോര്‍ക്കണം: എസ് കെ എസ് എസ് എഫ്

നമ്മുടെ നാടുകളില്‍ ദിനംപ്രതി വിവാഹ ആഭാസങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്നും നാടിന്റെയും വീട്ടുകാരുടെയും സമാധാനന്തരീക്ഷത്തിന് വന്‍ തോതില്‍ വിഘാതം സൃഷ്ടിക്കുന്നKerala, News, SKSSF against Marriage celebration
കാസര്‍കോട്: (my.kasargodvartha.com 09.03.2018) നമ്മുടെ നാടുകളില്‍ ദിനംപ്രതി വിവാഹ ആഭാസങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്നും നാടിന്റെയും വീട്ടുകാരുടെയും സമാധാനന്തരീക്ഷത്തിന് വന്‍ തോതില്‍ വിഘാതം സൃഷ്ടിക്കുന്ന ഇത്തരം ആഭാസങ്ങളെ ഇല്ലായ്മ ചെയ്യാന്‍ യുവത്വ കൂട്ടായ്മകള്‍ ഒന്നിച്ച് കൈകോര്‍ക്കണമെന്നും എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിരയും ജനറല്‍ സെക്രട്ടറി ലത്വീഫ് കൊല്ലമ്പാടിയും അഭിപ്രായപ്പെട്ടു.

ഹൈവേ റോഡ് ബ്ലോക്ക് ചെയതും യാത്രക്കാര്‍ക്ക് നേരെ സ്‌പ്രേ പ്രയോഗം നടത്തിയും ചെണ്ടമേളവും പൂരാഘോഷങ്ങളെ വെല്ലുന്ന ലക്ഷങ്ങള്‍ പൊടിച്ചുള്ള വെടിക്കെട്ടും നടത്തി വെറുപ്പുളവാക്കുന്ന രീതിയിലുള്ള കല്യാണങ്ങള്‍ നമ്മുടെ മഹല്ലുകളില്‍ ഇല്ലായ്മ ചെയ്യാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കും. നാടിന്റെ സ്പന്ദനങ്ങള്‍ അറിയുന്ന കൂട്ടായ്മകളാണ് ഓരോ നാട്ടിലും ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ടത്. നാട്ടിലെ മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്വത്തില്‍ ബോധവത്കരണത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കി ഇത്തരം അനാവശ്യ പ്രവണതകളില്‍ നിന്നും യുവാക്കളെ ബോധവല്‍ക്കരിക്കാന്‍ സംഘടനകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.



< !- START disable copy paste -->

Post a Comment