Join Whatsapp Group. Join now!

മയക്കുമരുന്ന് ബോധവല്‍ക്കരണം സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണം: എസ്.ഐ. അജിത്കുമാര്‍

നാടിന്റെ വിപത്തായി മാറിയ മയക്കുമരുന്ന് ഉപയോഗത്തിനെതിരായുള്ള ബോധവല്‍ക്കരണം സ്വന്തം വീട്ടില്‍ നിന്ന് തന്നെ തുടങ്ങാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് കാസര്‍കോട് പോലീസ് Kerala, News, SI Ajith Kumar on Drug mafia
1 min read
ചൗക്കി: (my.kasargodvartha.com 28.03.2018) നാടിന്റെ വിപത്തായി മാറിയ മയക്കുമരുന്ന് ഉപയോഗത്തിനെതിരായുള്ള ബോധവല്‍ക്കരണം സ്വന്തം വീട്ടില്‍ നിന്ന് തന്നെ തുടങ്ങാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് കാസര്‍കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍ പറഞ്ഞു. ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്ററിന്റെയും (സി.വൈ.സി.സി) നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ചൗക്കിയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ലഹരിവിരുദ്ധ ക്യാമ്പയെിന്‍ സംഘടിപ്പിക്കുന്ന സംഘാടകരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും, യുവതലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.വൈ.സി.സി രക്ഷാധികാരി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. സി.എം.എ. ജലീല്‍, നാം ഹനീഫ്, ഇരിട്ടി മുഹമ്മദ്, കെ. കുഞ്ഞിരാമന്‍, എസ്.എച്ച്. ഹമീദ്, ഹനീഫ് കടപ്പുറം, ഖാദര്‍, ബദ്‌റുദ്ദീന്‍ കറന്തക്കാട്, പി.എം. അഹ് മദ്, മൊയ്തീന്‍ കുന്നില്‍, ഹമീദ് പടിഞ്ഞാര്‍ എന്നിവര്‍ സംസാരിച്ചു.

ഹബീബ് ബെഹ്‌റൈന്‍, ലത്തീഫ്, ആദം കുണ്ടത്തില്‍, ജലീല്‍, ഖാലിദ്, ഇര്‍ഷാദ്, സമീര്‍, അഹ് മദ്, മുഹമ്മദലി, ഹമീദ്, മന്‍സൂര്‍, സഫ് വാന്‍ കുന്നില്‍, സനാദ്, സാബിഖ്, രിഫാത്ത്, ഫഹദ്, നവാസ്, ദര്‍വീശ് എന്നിവര്‍ നേതൃത്വം നല്‍കി. സാദിഖ് കടപ്പുറം സ്വാഗതവും ആരിഫ് കെ.കെപുറം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SI Ajith Kumar on Drug mafia
< !- START disable copy paste -->

You may like these posts

Post a Comment