Join Whatsapp Group. Join now!

ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മൂന്നാമത് ബൈത്തു റഹ്മയ്ക്ക് തറക്കല്ലിട്ടു

പാണക്കാട് ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ട ഖുത്തുബി നഗറില്‍ ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന Gulf, News, Qatar KMCC, Baithu Rahma, Foundation Stone Laid
കാസര്‍കോട്: (my.kasargodvartha.com 01.03.2018) പാണക്കാട് ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ട ഖുത്തുബി നഗറില്‍ ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന മൂന്നാമത് ബൈത്തു റഹ്മയുടെ തറക്കല്ലിടല്‍ കര്‍മം സയ്യിദ് ജാഫര്‍ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.

ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മണ്ഡലം സെക്രട്ടറി ഇ അബൂബക്കര്‍ എടനീര്‍, കെ എം സി സി നേതാക്കളായ ഹമീദ് അറന്തോട്, എന്‍ എ അബ്ദുല്ല കുഞ്ഞി ഖാസിലേന്‍, പി എ മഹ് മൂദ്, ശരീഫ് ചുങ്കം, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ബി കെ അബ്ദുസ്സമദ്, സെക്രട്ടറി പി ഡി എ റഹ് മാന്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് തായല്‍, സെക്രട്ടറി സി ബി ലത്വീഫ്, അലി ചേരൂര്‍, കായിഞ്ഞി നെല്ലിക്കട്ട, മല്ലം അഹ് മദ് എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Qatar KMCC, Baithu Rahma, Foundation Stone Laid.

Post a Comment