Join Whatsapp Group. Join now!

ഇനി ആരെയാണ് നാം വിശ്വസിക്കേണ്ടത്? പിഞ്ചു ജസീമിന്റെ മരണം ചില തിരിച്ചറിവുകളിലേക്ക് വിരല്‍ ചൂണ്ടുകയല്ലേ, ഒന്നുറക്കെ ശബ്ദിക്കാന്‍ ഇനിയും നാം കാത്തിരിക്കുകയാണോ?

കൂട്ടുകാരന്റെ മൃതദേഹം ഓടയില്‍ അഴുകിക്കൊണ്ടിരിക്കുന്നതറിഞ്ഞിട്ടും, ആ ശരീരത്തില്‍ പുഴുവരിക്കുമ്പോഴും ഒന്നുമറിയാത്ത ഭാവത്തില്‍ മൂന്നുദിവസം തള്ളി നീക്കാന്‍ നിങ്ങള്‍Article, Death, Ganja, Murder, Friend, Jasar Povval, Jasim death.
ജാസര്‍ പൊവ്വല്‍
   
(my.kasargodvartha.com 06.03.2018) കൂട്ടുകാരന്റെ മൃതദേഹം ഓടയില്‍ അഴുകിക്കൊണ്ടിരിക്കുന്നതറിഞ്ഞിട്ടും, ആ ശരീരത്തില്‍ പുഴുവരിക്കുമ്പോഴും ഒന്നുമറിയാത്ത ഭാവത്തില്‍ മൂന്നുദിവസം തള്ളി നീക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ മക്കളെ നിങ്ങളില്‍ ആരെയാണ് ഇനി വിശ്വസിക്കേണ്ടത്? പൊതുസമൂഹമേ, വിനാശത്തിന്റെ തീരത്ത് നിന്ന് ഈ മക്കളെ കൈ പിടിച്ചുയര്‍ത്താനുള്ള ചെറുശ്രമമെങ്കിലും നടത്താന്‍ എത്ര ജീവന്‍ കുരുതി കൊടുത്താലാണ് നാം തയ്യാറാവുക?..

ആര് കുറ്റപ്പെടുത്തിയാലും ഒന്നും അന്യേഷിക്കാതെ എന്റെ മകന്‍ ക്ലിയര്‍ ആണെന്ന് സ്വയം ഒപ്പിട്ട്  നല്‍കുന്ന ഓരോ രക്ഷിതാക്കള്‍ക്കുമുള്ള തിരിച്ചറിവാണ് പൊന്നുമോന്‍ ജസീമിന്റെ ദുരൂഹ മരണം . തലയില്‍ ലഹരിയും, എന്തിനും പോന്ന ഉശിരും സമം ചേര്‍ന്ന യുവത്വങ്ങള്‍ മയക്കു മരുന്ന്മാഫിയകളുടെ ചൂണ്ടയില്‍ കോര്‍ത്ത ഇരകളാണ്, ഏതു നിമിഷങ്ങളിലും ആര്‍ക്കു നേരെ വേണമെങ്കിലും ചൂണ്ടയില്‍ കോര്‍ക്കപ്പെട്ട ആ ഇര എപ്പോഴും തേടിയെത്താം, ആ ഇരവഴി ചൂണ്ടയില്‍ കോര്‍ക്കപ്പെടുന്നത് നമ്മുടെ തന്നെ മകളോ മകനോ ആയിരിക്കാം.

Article,  Death, Ganja, Murder, Friend, Jasar Povval, Jasim death.

ഓടയില്‍ ചീഞ്ഞളിയുന്ന സഹപാടിയുടെ മൃതദേഹം നാട്ടുകാരുടെ ചോദ്യം ചെയ്യലോടെ മാത്രം കാട്ടിക്കൊടുക്കുന്ന ഒരു നിര്‍ക്കൃഷ്ട മനസ്സിലേക്ക് തലമുറ എത്തപ്പെട്ടെങ്കില്‍, ഇതുരെ നാം സ്വപ്നത്തിലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത്ര നീചമായ അവസ്ഥ ആ പൊന്നുമോന് വന്നു ചേരുമെന്ന്? നാമൊക്കെ നാടിലും നഗരത്തിലും നവമാദ്ധ്യമങ്ങള്‍ വഴിയും ആ പൊന്നുമോനെ തിരഞ്ഞു  കൊണ്ടിരിക്കുമ്പോഴും മൂന്ന് ദിവസം വരെ ആ പൊന്ന് മോനെ ഓടയില്‍ ചീഞ്ഞളിയാനും പുഴുവരിക്കാനും വിട്ട ആ കൂട്ടുകാര്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ നമുക്കിടയില്‍ തന്നെ സാദാരണക്കാരനെപ്പോലെ നടക്കുകയായിരുന്നു?? 'ഇന്നലെ രാത്രി വരെ ആ കൂട്ടുകാര്‍ നല്ല കൂട്ടുകാരായിത്തന്നെ അഭിനയം തുടര്‍ന്നു' എങ്കില്‍ നമ്മുടെ മക്കളെയും മക്കള്‍ക്കൊപ്പം നടക്കുന്ന മക്കളെയും കുറിച്ച് മനസ്സറിഞ്ഞു പഠിക്കാനും ഒപ്പം ആ മനസ് തിരിച്ചറിയാനും നാം തയ്യാറാവുക.

നമ്മുടെ പ്രിയപ്പെട്ട മക്കളെ വിനാശ തീരത്തേക്ക് നയിക്കുന്ന മയക്ക് മരുന്ന് മാഫിയകളെ അടിച്ചമര്‍ത്താന്‍ തയ്യാറാവുക, ഇനിയും നാം സ്വീകരിക്കുന്ന വഴി മൗനം തന്നെയാണെങ്കില്‍?? ഓര്‍ക്കുക... പത്ത് മാസം ചുമന്ന അമ്മയുടെ ഗര്‍ഭപാത്രം അതേ മകന്റെ കുഞ്ഞിനെ ചുമക്കേണ്ടി വന്നതും ഈ മണ്ണിലാണ്... സ്വന്തം മാതാവിന്റെ വയറ്റില്‍ വളര്‍ന്ന കുഞ്ഞിന്റെ പിതാവായ ആ മകനും മയക്കുമരുന്ന് തീര്‍ത്ത ദുരന്തമാണെന്ന് തിരിച്ചറിയുക സമൂഹമേ...

Keywords: Article,  Death, Ganja, Murder, Friend, Jasar Povval, Jasim death, Pls careful on criminals among your friends.

Post a Comment