Join Whatsapp Group. Join now!

ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി

ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി. ബോവിക്കാനം ബിഎആര്‍ ഹൈസ്‌കൂളില്‍ നിന്ന് 1995 മാര്‍ച്ചില്‍ എസ് എസ് എല്‍ സി കഴിഞ്ഞ് പുറത്തിറങ്ങിയ ബാച്ചിലെ സഹപാഠികളാണ് അധ്യാപKerala, News, Old student meet conducted, Kasargod, Bovikkanam, Program, Family Meet,
കാസര്‍കോട്: (my.kasargodvartha.com 11.03.2018) ഒരുവട്ടം കൂടി അവര്‍ ഒത്തുകൂടി. ബോവിക്കാനം ബിഎആര്‍ ഹൈസ്‌കൂളില്‍ നിന്ന് 1995 മാര്‍ച്ചില്‍ എസ് എസ് എല്‍ സി കഴിഞ്ഞ് പുറത്തിറങ്ങിയ ബാച്ചിലെ സഹപാഠികളാണ് അധ്യാപകരോടൊപ്പം വീണ്ടും ഒത്തുകൂടിയത്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ എല്ലാവര്‍ക്കും നവ്യാനുഭവമായി. ജീവിതത്തിന്റെ പല തുറകളില്‍ എത്തിയവരുടെ ജീവിതാനുഭവങ്ങളും പഴയ സ്‌കൂള്‍ കാലഘട്ടങ്ങളിലെ അനുഭവങ്ങളും രസകരമായ നിമിഷങ്ങളും ഓര്‍ത്തെടുത്ത് അധ്യാപകരും സുഹൃത്തുക്കളും പങ്കുവെച്ചത് രസകരമായതും ചിരി പടര്‍ത്തുന്നതുമായ അനുഭവങ്ങളായിരുന്നു. ഹസൈന്‍ നവാസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാന അധ്യാപിക യെശോദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.


യുവ മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം, പിടിഎ പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി, അധ്യാപകരായ പിലിക്കോട് രവി, അരവിന്ദാക്ഷന്‍ മാഷ്, നാണു മാഷ്, കുര്യാക്കോസ് മാഷ്, അനിത ടീച്ചര്‍, ദിനേശ് മാഷ്, വത്സല ടീച്ചര്‍, നാരായണന്‍ മാഷ്, മീനാക്ഷി ടീച്ചര്‍, ഉമാദേവി ടീച്ചര്‍, മുരളി മാഷ്, ബാച്ചിനെ പ്രതിനിധീകരിച്ച് സിജോ നെടുപ്പറമ്പില്‍, നിശാന്ത് തൃശൂര്‍, ഫൈസല്‍ ചേരൂര്‍, അബ്ദുല്ല ആലൂര്‍, പ്രിയ, മുഞ്ജുള, സതീദേവി, ഇഖ്ബാല്‍ കളപ്പുര, റഹിം യേനപ്പോയ, ലെത്തീഫ് കംബ്രാജ്, അനീഷ്, പ്രകാശ് മുളിയാര്‍, പ്രമോദ്, റസ്സാഖ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യവും കഴിഞ്ഞ് ഇത് നല്ലൊരു തുടക്കമാണന്നും ഇനിയും ഒത്തുചേരാം എന്ന തിരുമാനത്തോടെ എല്ലാവരും പിരിഞ്ഞു.



Keywords: Kerala, News, Old student meet conducted, Kasargod, Bovikkanam, Program, Family Meet, 

Post a Comment