കാസര്‍കോട്: (my.kasargodvartha.com 05.03.2018) കീഴൂര്‍ സ്വദേശിയും മാങ്ങാട് താമസക്കാരനുമായ ജാഫറിന്റെ മകനും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ജസീമിന്റെ മരണത്തിലെ ദുരൂഹതയകറ്റി സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് കഞ്ചാവ് സംഘങ്ങള്‍ക്ക് ബന്ധമുണ്ട് എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും, ഗൗരവതരവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖംനോക്കാതെയുള്ള നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണം. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ അടക്കം ഉപയോഗിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
കഞ്ചാവ് സംഘങ്ങള്‍ക്കെതിരെ രംഗത്ത് വരുന്ന പൊതുപ്രവര്‍ത്തകരെയും, നാട്ടുകാരെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന അവസ്ഥ പലപ്പോഴും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടായിട്ടുണ്ട്. ഇത് ലഹരി മാഫിയകളെ സംരക്ഷിക്കാനാണ്. ഇത്തരം കാര്യങ്ങള്‍ കൂടി സര്‍ക്കാരും ഉന്നത പോലീസ് മേധാവികളും അന്വേഷണത്തിന് വിധേയമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Jasir's death; Youth league statement