Join Whatsapp Group. Join now!

ജസീമിന്റെ ദുരൂഹമരണം: സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്, ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, സാമൂഹിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സമരപന്തലിലേക്ക്

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് Kerala, News, Jaseem's death; action committee strike in 3rd Day
മേല്‍പറമ്പ്: (my.kasargodvartha.com 21.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി മേല്‍പറമ്പില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം മൂന്നാം ദിവത്തിലേക്ക്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, സാമൂഹിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും  സമരപന്തലിലെത്തി.

പാദൂര്‍ ഷാനവാസ്, ഇംഗ്ലീഷ് അഷ്‌റഫ് എന്നിവര്‍ സമരത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സി.എല്‍ റഷീദ് ഹാജി ഉദ്ഘാടനം നിര്‍വ്വഹിക്കും. സമരത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഡി. കബീര്‍, ഷാനാവാസ് പാദൂര്‍, സാജിദ് മവ്വല്‍, ഫര്‍ഷാദ് മാങ്ങാട്, രാജേഷ് പള്ളിക്കര, അന്‍വര്‍ മാങ്ങാട്, സക്കരിയ്യ ഉളിയത്തടുക്ക,അബ്ദുല്ല കുഞ്ഞി കീഴൂര്‍, അഹമ്മദലി ബെണ്ടിച്ചാല്‍, ബദറുദ്ദീന്‍ കറന്തക്കാട്, ബി.കെ. മുഹമ്മദ് ഷാ, സൈഫുദ്ദീന്‍ കെ. മാക്കോട്, റിയാസ് കിഴൂര്‍, ശിഹാബ് കടവത്ത്, യൂസഫ് അബൂബക്കര്‍, ഫാറൂക്ക് കെ.എ., സലാം, ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News:
ജസീമിന്റെ മരണം; സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണയേറുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Jaseem's death; action committee strike in 3rd Day
< !- START disable copy paste -->

Post a Comment