തളങ്കര: (my.kasargodvartha.com 07.03.2018) മത ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തുന്ന മുസ്ലിം ലീഗിനെ നുണപ്രചരണങ്ങള്‍ കൊണ്ടും ആക്രമങ്ങള്‍ അഴിച്ച് വിട്ടും, കൊലപാതകങ്ങള്‍ നടത്തിയും തകര്‍ത്ത് കളയാമെന്ന സി.പി.എം ശ്രമം വിലപോവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി പറഞ്ഞു.
മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തിയും ലീഗല്ലാത്ത ചിലര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയും പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിക്കാന്‍ ശ്രമിച്ച സി.പി.എം മുസ്ലിം ലീഗിന്റെ വാര്‍ഡ് സമ്മേളനങ്ങള്‍ കണ്ട് അന്ധാളിച്ച് നില്‍ക്കുകയാണെന്നും സി.ടി പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ 26,30, വാര്‍ഡ് (തളങ്കര ജദീദ് റോഡ് - ദീനാര്‍ നഗര്‍) മുസ്ലിം ലീഗ് സമ്മേളനം തളങ്കര ഗസ്സാലി നഗര്‍ കെ.എസ്. സുലൈമാന്‍ ഹാജി നഗറില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയര്മാന് സി.എം. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വാര്‍ഡുകളിലെ വ്യക്തിത്വങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, സെക്രട്ടറി അസീസ് മരിക്ക, നിയോജക മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡണ്ടുമാരായ ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വി.എം. മുനീര്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, വൈസ് പ്രസിഡണ്ടുമാരായ കെ.എം. ബഷീര്‍, എ.എ. അസീസ്, സെക്രട്ടറിമാരായ ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, നഗരസഭ സ്ഥിരം സമിതി ചെയര്മാന് കെ.എം അബ്ദുര്‍ റഹ് മാന്‍, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര, സെക്രട്ടറി ഹാരിസ് ബെദിര, കെ.എം.സി.സി. ദുബൈ- കാസര്‍കോട് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ഹാരിസ് ബ്രദേര്‍സ്, ട്രഷറര്‍ ഹസന്‍കുട്ടി പതിക്കുന്നില്‍, എന്‍.എ. സഈദ് പ്രസംഗിച്ചു. കെ.എം. അബ്ദുല്‍ അസീസ് നന്ദി പറഞ്ഞു.
തുടര്‍ന്ന് മലപ്പുറം ഗ്രീന്‍ ചാനലിന്റെ മുസ്ലിം ലീഗ് രാഷ്ട്രീയ - ഹാസ്യ കഥാ പ്രസംഗം 'കടക്ക് പുറത്ത്' അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, C.T Ahammedali about Muslim League
< !- START disable copy paste -->Keywords: Kerala, News, C.T Ahammedali about Muslim League