Join Whatsapp Group. Join now!

കഞ്ചാവ് മാഫിയക്കെതിരെ നടപടിയെടുക്കണം: സിപിഎം

ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥി മാങ്ങാട്ടെ മുഹമ്മദ് ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് സിപിഎംKerala, News, CPM against Ganja Mafia
ഉദുമ: (my.kasargodvartha.com 07.03.2018) ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥി മാങ്ങാട്ടെ മുഹമ്മദ് ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട്  മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് സിപിഎം ഉദുമ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവുമാഫിയ സംഘത്തില്‍ ഉള്‍പ്പെട്ടവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

അതിനാല്‍ കഞ്ചാവു മാഫിയ സംഘങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹ്യചരത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജതപ്പെടുത്തിയാലേ മുഴുവന്‍ പേരെയും പിടികൂടാനാകൂ. കഞ്ചാവ് വില്‍പ്പനയെ കുറിച്ച് നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നിയന്ത്രിക്കാനോ തടയാനോ നടപടിയുണ്ടായില്ല. കഞ്ചാവും മറ്റ് ലഹരി ഉല്‍പന്നങ്ങളും വിതരണം ചെയ്ത് രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും മറ്റും ഉപയോഗിക്കുന്നു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കണമെന്ന് ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ ആവശ്യപെട്ടു.

ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് കഞ്ചാവുമാഫിയ സംഘങ്ങളെ അറസ്റ്റുചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ബാര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാങ്ങാട് പ്രദേശങ്ങളിലെ കഞ്ചാവ് വില്‍പ്പന വ്യാപകമാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Keywords: Kerala, News, CPM against Ganja Mafia
< !- START disable copy paste -->

Post a Comment