Join Whatsapp Group. Join now!

സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് പിന്നിലെ ശക്തികളെ പുറത്ത് കൊണ്ട് വരണം: അഷ്‌റഫ് എടനീര്‍

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോടും പരിസര പ്രദേശങ്ങളിലും നിരന്തരമായി നടത്തുന്ന അക്രമങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനകളെ കുറിച്ച് അന്വേഷണം നടത്തി അക്രമണങ്ങള്‍Kerala, News, Ashraf Edneer against Sanghparivar
കാസര്‍കോട്: (my.kasargodvartha.com 20.03.2018) സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോടും പരിസര പ്രദേശങ്ങളിലും നിരന്തരമായി നടത്തുന്ന അക്രമങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനകളെ കുറിച്ച് അന്വേഷണം നടത്തി അക്രമണങ്ങള്‍ നടത്തുന്നതിന് വേണ്ടി പറഞ്ഞയച്ച ശക്തികളെ പുറത്ത് കൊണ്ട് വരാന്‍ സര്‍ക്കാരും പോലീസും തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ആവശ്യപ്പെട്ടു.

സംഘ്പരിവാര്‍ അക്രമങ്ങള്‍ക്കെതിരെ മുനിസിപ്പല്‍ യൂത്ത് ലീഗ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം മീപ്പുഗിരിയില്‍ ആരാധനാലയം അക്രമിക്കാന്‍വന്ന കൊലക്കേസ് പ്രതിയടക്കമുള്ള സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ തിരിച്ച് വെച്ചതും, അര്‍ദ്ധരാത്രി ഒന്നര മണിക്ക് ആരാധനാലയത്തിന്റെ അടുത്ത് നിന്ന് മൊബൈല്‍ ഫോണിലൂടെ ആരെയോ വിളിച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതുമാണ്. ഇതിലൂടെ വ്യക്തമാകുന്നത് ഇവരെ ആരോ പറഞ്ഞയച്ചുവെന്ന സൂചനയാണ്.

റിയാസ് മൗലവി കൊല ചെയ്യപ്പെട്ടപ്പോള്‍ തന്നെ ഗൂഡാലോചന അന്വേഷിക്കണമെന്നതും പ്രതികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അത് ചെയ്യാത്തതാണ് വീണ്ടും അക്രമങ്ങള്‍ നടത്താനും കലാപങ്ങള്‍ ഉണ്ടാക്കാനും പ്രചോദനമായതെന്നും അഷ്‌റഫ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ashraf Edneer against Sanghparivar
< !- START disable copy paste -->

Post a Comment