Join Whatsapp Group. Join now!

സാജീസ് കിച്ചന്‍ ഫുഡ് ഫെസ്റ്റ് ശനിയാഴ്ച

കഴിഞ്ഞ മൂന്ന് വര്‍ഷമായി കാസര്‍കോട്ടെ വീട്ടമ്മമാരെ സംഘടിപ്പിച്ച് പാചക രംഗത്ത് Kerala, News, Kasargod, kitchen Food fest, Sajees kitchen Food fest on Saturday
കാസര്‍കോട്: (my.kasargodvartha.com 14.02.2018) കഴിഞ്ഞ മൂന്ന് വര്‍ഷമായി കാസര്‍കോട്ടെ വീട്ടമ്മമാരെ സംഘടിപ്പിച്ച് പാചക രംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ട് ഓണ്‍ലൈനിലും ഓഫ് ലൈനിലും സജീവമായി കൊണ്ടിരിക്കുന്ന സാജീസ് കിച്ചന്‍ പുതുമകളുമായി ഫുഡ് ഫെസ്റ്റ് നടത്തുന്നു. ഫെബ്രുവരി 17ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഫുഡ് ഫെസ്റ്റ് തുടങ്ങും. ചെങ്കളയിലെ സലാഡ് പാര്‍ക്ക് ഇന്‍ റെസ്റ്റോറന്റില്‍ വെച്ചാണ് പ്രസ്തുത പരിപാടി.

Kerala, News, Kasargod, kitchen Food fest, Sajees kitchen Food fest on Saturday.

പാചക രംഗത്ത് നൂതന മാര്‍ഗങ്ങള്‍ വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തുക, മികച്ച ഷെഫുകളുടെ സേവനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുക, വീട്ടമ്മമാരുടെ ഒഴിവ് നേരങ്ങള്‍ ക്രിയേറ്റീവും സ്വാദിഷ്ടവുമായ വിഭവങ്ങള്‍ ഒരുക്കുവാനുള്ള അവസരം ഒരുക്കുക, വീട്ടമ്മമാരെ സംഘടിപ്പിച്ചു സൗഹൃദ സംഗമങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഈ സംരംഭം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഫുഡ് ഫെസ്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ സാജിദ സമീര്‍ പറഞ്ഞു.

കേക്ക് ഷോ, ചെറി-എക്‌സ്-മിക്‌സ്, ലൈവ് ഗെയിംസ്, ഇന്‍സ്റ്റന്റ് കിംഗ്കൂ തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകള്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. തസ്‌നീ അസീസ് മുഖ്യാതിഥിയായിരിക്കും. സാജീസ് കിച്ചന്‍ ഫുഡ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9526679319 നമ്പരില്‍ ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, kitchen Food fest, Sajees kitchen Food fest on Saturday.

Post a Comment