Join Whatsapp Group. Join now!

കുഡ്‌ലു വില്ലേജ് ഓഫീസ് റോഡ് റീടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കണം: എന്‍ വൈ എല്‍

കുഡ്‌ലു വില്ലേജ് ഓഫീസിലേക്കും കാവുഗോളി എല്‍.പി സ്‌കൂളിലേക്കും ശ്രീ ദുര്‍ഗാ പരമേശ്വരി News, Kerala, NYL, Road, Retaring, Vehicles,
എരിയാല്‍:(my.kasargodvartha.com 19/02/2018) കുഡ്‌ലു വില്ലേജ് ഓഫീസിലേക്കും കാവുഗോളി എല്‍.പി സ്‌കൂളിലേക്കും ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലേക്കും രക്തേശ്വരിക്കുന്ന് ക്ഷേത്രത്തിലേക്കും പോകുന്ന റോഡ് റീട്ടാറിംഗ് ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് എന്‍.വൈ.എല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

News, Kerala, NYL, Road, Retaring, Vehicles,NYL demands Re tarring of Kudlu Village office Road

പതിനൊന്ന് വര്‍ഷത്തോളമായി പ്രസ്തുത റോഡ് റീടാറിംഗ് ചെയ്തിട്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്ര പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. റോഡില്‍ നിന്നും ഇളകിയ കല്ലുകള്‍ തെറിച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്. മഴക്കാലത്ത് മഴവെള്ളം ഒഴുകി പോകാന്‍ ഓവുചാലില്ലാത്തതും മഴവെള്ളം റോഡില്‍ തന്നെ കെട്ടി കിടക്കുന്നതും ഇതുവഴിയുള്ള യാത്രയ്ക്ക് തടസമാവാവുകയാണ്. ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.

News, Kerala, NYL, Road, Retaring, Vehicles,NYL demands Re tarring of Kudlu Village office Road


റോഡ് എത്രയും പെട്ടെന്ന് റീടാര്‍ ചെയ്ത് ജനങ്ങള്‍ക്ക് സഞ്ചാര യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം നാഷണല്‍ യൂത്ത് ലീഗ് സമര പരിപാടികളുമായി മുന്നോട്ടു പോകുമൊന്നും ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളീര്‍ മുന്നറിയിപ്പ് നല്‍കി.

News, Kerala, NYL, Road, Retaring, Vehicles,NYL demands Re tarring of Kudlu Village office Road

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, NYL, Road, Retaring, Vehicles,NYL demands Re tarring of Kudlu Village office Road

Post a Comment