Join Whatsapp Group. Join now!

മധുവിന്റെ കൊല കേരളത്തിന് അപമാനം: വെല്‍ഫെയര്‍ പാര്‍ട്ടി

അട്ടപ്പാടിയില്‍ ദളിത് യുവാവിനെ അടിച്ച് കൊന്ന സംഭവം കേരളത്തിന് അപമാനകരമായ മൃഗീയതയാണെന്നും ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരെ കേരളത്തില്‍ രൂപപ്പെടുന്ന വംശീയKerala, News, Madhu's murder; Welfare Party Protested
കാസര്‍കോട്: (my.kasargodvartha.com 23.02.2018) അട്ടപ്പാടിയില്‍ ദളിത് യുവാവിനെ അടിച്ച് കൊന്ന സംഭവം കേരളത്തിന് അപമാനകരമായ മൃഗീയതയാണെന്നും ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരെ കേരളത്തില്‍ രൂപപ്പെടുന്ന വംശീയ ഉന്മൂല പൊതുബോധത്തെ നിസ്സാരവല്‍ക്കരിക്കരുതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധ സംഗമം സംസ്ഥാന പ്രതിനിധി സഭാ അംഗം അമ്പുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹമീദ് കക്കണ്ടം, പി.കെ അബ്ദുല്ല, മുഹമ്മദ് വടക്കേകര, മഹ് മൂദ് പള്ളിപ്പുഴ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സിറാജുദ്ദീന്‍ മുജാഹിദ് എന്നിവര്‍ സംസാരിച്ചു.

ലത്വീഫ് കുമ്പള, സിദ്ദീഖ് പുത്തൂര്‍, ബി എ അബ്ബാസ്, കെ എ അബ്ദുല്ല, ബഷീര്‍ പി.കെ, അബ്ദുര്‍ റഹ് മാന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Madhu's murder; Welfare Party Protested
< !- START disable copy paste -->

Post a Comment