Join Whatsapp Group. Join now!

ലക്കിസ്റ്റാര്‍ കീഴൂര്‍ പാണൂസ് ഗോള്‍ഡന്‍ കപ്പ്; തീമ ദുബൈ ജേതാക്കൾ

ലക്കിസ്റ്റാര്‍ കീഴൂര്‍ യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തീമ ദുബൈ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ഗോസ്‌പെല്‍Gulf, News, Sports, Lucky Star Kizhur Golden Cup; Theema Dubai Champions
ദുബൈ: (my.kasargodvartha.com 25.02.2018) ലക്കിസ്റ്റാര്‍ കീഴൂര്‍ യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തീമ ദുബൈ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ഗോസ്‌പെല്‍ എഫ് സിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് തീമ ദുബൈ ജേതാക്കളായത്. ടൂര്‍ണമെന്റ് മെയിന്‍ സ്‌പോണ്‍സറും പാണൂസ് ഗ്രൂപ്പ് ദുബൈ തലവനുമായ ഹാരിസ് പാണൂസ് ഉദ്ഘാടനം ചെയ്തു.

സഹീര്‍ എ സെഡ്, സുലൈമാന്‍ സോണി, ചാപ്പ ഹാരിസ്, സമീര്‍ ജികോം, ഇഖ്ബാല്‍ സി എ, അസീസ് എം കെ, അര്‍ഷാദ് യു ബി, സാലി എ കെ, അബ്ദു കല്ലട്ര, മനാഫ് കീഴൂര്‍, അബ്ദുല്ല ഗുരുക്കള്‍, ഇ. ആമു, ഖലീല്‍, സുബൈര്‍, റസാഖ് സി എ, ഷാഫി കുഞ്ഞാമു തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

കുടുംബ സംഗമത്തിന് കേളത്തില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ സംബന്ധിച്ചു. പ്രമുഖ സീരിയല്‍ റേഡിയോ അവതാരക രമ്യാ കൃഷ്ണ  കുടുംബത്തിനും കുട്ടികള്‍ക്കുമുള്ള പരിപാടികള്‍ നിയന്ത്രിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sports, Lucky Star Kizhur Golden Cup; Theema Dubai Champions
< !- START disable copy paste -->

Post a Comment