Join Whatsapp Group. Join now!

കെ.എം.സി.സി ആശ്രയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ബദിയടുക്കയും സംയുക്തമായി നല്‍കുന്ന ആശ്രയ ആംബുലന്‍സിന്റെ താക്കോല്‍ദാനം Kerala, News, KMCC Ambulance for Badiyadukka
കാസര്‍കോട്: (my.kasargodvartha.com 16.02.2018) ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ബദിയടുക്കയും സംയുക്തമായി നല്‍കുന്ന ആശ്രയ ആംബുലന്‍സിന്റെ താക്കോല്‍ദാനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. ബദിയടുക്കയില്‍ നടന്ന മലയോര സമ്മേളന വേദിയില്‍ നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് പിലാങ്കട്ട, ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് ഗോളിയടുക്ക, ട്രഷറര്‍ അഷ്‌റഫ് കുക്കംകൂടല്‍, വൈസ് പ്രിസഡണ്ടുമാരായ മുനീര്‍ ബീജന്തടുക്ക, സിദ്ദീഖ് കാടമന, അസീസ് ചിമ്മിലടുക്ക, മുന്‍ ട്രഷറര്‍ എം.എസ് മൊയ്തീന്‍ സംബന്ധിച്ചു.

യാത്രാക്ലേശം നേരിടുന്ന മലയോര മേഖലകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷങ്ങളിലൊന്നായിരുന്നു ഈ മേഖലകളില്‍ ആംബുലന്‍സ് സര്‍വ്വീസെന്നത്. നാലുമാസങ്ങള്‍ക്ക് മുമ്പ് പുനഃസംഘടിപ്പിച്ച കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യകാരുണ്യ പദ്ധതിയായി പ്രഥമ പരിഗണന നല്‍കിയാണ് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിനോടൊപ്പം ചേര്‍ന്ന് പദ്ധതി നടപ്പിലാക്കിയത്.


Keywords: Kerala, News, KMCC Ambulance for Badiyadukka
< !- START disable copy paste -->

Post a Comment