Join Whatsapp Group. Join now!

ക്യാമ്പസുകളില്‍ സമാധാന സന്ദേശവാഹകരായി എം.എസ്.എഫുകാര്‍ മാറണം: അഷ്‌റഫ് എടനീര്‍

ക്യാമ്പസുകളില്‍ സമാദാന സന്ദേശ വാഹകരായി എം.എസ്.എഫുകാര്‍ മാറണമെന്ന് Kerala, News, Kasargod, MSF, Campus, Ashraf Edneer.
കാസര്‍കോട്: (my.kasargodvartha.com 27.02.2018) ക്യാമ്പസുകളില്‍ സമാദാന സന്ദേശ വാഹകരായി എം.എസ്.എഫുകാര്‍ മാറണമെന്ന് മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ആവശ്യപ്പെട്ടു. പ്രതീക്ഷയാണ് വിദ്യാര്‍ത്ഥിത്വം പ്രതിപക്ഷമാണ് കലാലയം എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് ഗവണ്‍മെന്റ് കോളജ് യൂണിറ്റ് കമ്മിറ്റി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള യുണിറ്റ് എം.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങളും ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ ഗവ. കോളജ് യൂണിറ്റിന്റെ പ്രവര്‍ത്തനവും ചാരിറ്റി പ്രവര്‍ത്തനങ്ങളും അഭിനന്ദാര്‍ഹമാണെന്നും അഷ്‌റഫ് എടനീര്‍ പറഞ്ഞു. പ്രസിഡന്റ് ബിലാല്‍ പരവനടുക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസിര്‍ സ്വാഗതം പറഞ്ഞു. ഹരിത സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹീദ റാഷിദിന് ഉപഹാരം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ട്രഷറര്‍ ഇര്‍ഷാദ,് മൊഗ്രാല്‍ മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട,് സെക്രട്ടറി താഹ തങ്ങള്‍, ഹരിത ജില്ലാ ജനറല്‍ സെക്രട്ടറി തസ്ലീമ മേനങ്കോട്, യൂണിറ്റ് പ്രസിഡന്റ് ഷര്‍മീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kerala, News, Kasargod, MSF, Campus, Ashraf Edneer, Government college unit committee inaugurated.

എം.എസ്.എഫ് യൂണിറ്റ് ഭാരവാഹികളായി നാസിര്‍ ബോവിക്കാനം (പ്രസിഡന്റ്), ശുഹൈബ് പരവനടുക്കം, ഷഫാഫ് ബന്തിയോട്, ഇജാസ് ഇബ്രാഹിം പുത്രക്കള (വൈസ് പ്രസിഡന്റുമാര്‍), ഡാനിഷ് ചെര്‍ക്കള (ജനറല്‍ സെക്രട്ടറി), അലി പൂച്ചക്കാട്, സിദ്ദീഖ് അണങ്കൂര്‍,
അറഫാത്ത് കൊവ്വല്‍ (സെക്രട്ടറിമാര്‍), സിദ്ദീഖ് ബദര്‍ നഗര്‍ (ട്രഷറര്‍) എന്നിവരെയും ഹരിത ഭാരവാഹികളായി സഫൂറ പൊവ്വല്‍ (പ്രസിഡന്‍്‌റ്),
മുനീസ കോപ്പ, ജുമാന മാങ്ങാട്, ജഹാന നായന്മാര്‍മൂല (വൈസ് പ്രസിഡന്റുമാര്‍), സാലിസ അബ്ദുല്ല മൊഗ്രാല്‍പുത്തൂര്‍ (ജനറല്‍ സെക്രട്ടറി),
സഫ് വാന മൊഗ്രാല്‍, ഷംന നാലാംമൈല്‍, ശഹാമാ മുഗുറോഡ് (സെക്രട്ടറിമാര്‍) റൈസ കോളിയടുക്കം (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, MSF, Campus, Ashraf Edneer, Government college unit committee inaugurated.

Post a Comment