Join Whatsapp Group. Join now!

സ്‌പോക്കണ്‍ അറബി സൗജന്യമായി പഠിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ മാനവശേഷി വികസന വകുപ്പിന് കീഴിലുള്ള ഉറുദു പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ഫംഗ്ഷണല്‍ അറബി കോഴ്‌സുകളിലേക്ക് Kerala, News, Spoken, Arabic, Study, Indian government, Urdu.
കാസര്‍കോട്: (my.kasargodvartha.com 02.02.2018) കേന്ദ്ര സര്‍ക്കാരിന്റെ മാനവശേഷി വികസന വകുപ്പിന് കീഴിലുള്ള ഉറുദു പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ഫംഗ്ഷണല്‍ അറബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുസുമാണ് കാസര്‍കോട്ടെ അംഗീകൃത കേന്ദ്രമായ ആലിയ ക്യാമ്പസില്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ സൗജന്യ കോഴ്‌സുകള്‍ പഠിക്കാന്‍ പ്രായപരിധിയില്ല.

പത്താം ക്ലാസ് വരെ പഠിച്ച അറബി എഴുതാനും വായിക്കാനും അറിയാവുന്ന ഉറുദു അത്യാവശ്യം കേട്ടാല്‍ മനസ്സിലാകുന്ന ആര്‍ക്കും അപേക്ഷിക്കാം. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ക്ലാസുണ്ടായിരിക്കുകയുള്ളൂ. അതിനാല്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ ക്ലാസുകള്‍ മുടക്കാതെ ഈ ഭാഷാ പഠന കോഴ്‌സിന്  ചേരാം. ഫെബ്രുവരി 20 ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍ 04994236539, 9074000393.

Kerala, News, Spoken, Arabic, Study, Indian government, Urdu. Free spoken arabic class

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Spoken, Arabic, Study, Indian government, Urdu. Free spoken arabic class

Post a Comment