Join Whatsapp Group. Join now!

എം എസ് എഫ് ഹരിതയുടെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നത്: ചെര്‍ക്കളം അബ്ദുല്ല

നിശബ്ദരാവരുത് നേരിന്റെ പെണ്‍പക്ഷം എന്ന പ്രമേയത്തില്‍ എം എസ് എഫ് വിദ്യാര്‍ത്ഥിനി വിഭാഗം ഹരിത കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് Kerala, News, Cherkalam Abdulla on MSF Haritha
കാസര്‍കോട്: (my.kasargodvartha.com 28.02.2018) നിശബ്ദരാവരുത് നേരിന്റെ പെണ്‍പക്ഷം എന്ന പ്രമേയത്തില്‍ എം എസ് എഫ് വിദ്യാര്‍ത്ഥിനി വിഭാഗം ഹരിത കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് 'സമീക്ഷ 2018' വിദ്യാര്‍ത്ഥിനി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥിനികളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കുന്നതില്‍ ഹരിതയുടെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റം നടത്തുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി ഇരുന്നൂറില്‍പരം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത പരിപാടിയില്‍ ഹരിത ജില്ലാ പ്രസിഡണ്ട് ഷഹീദ റാഷിദ് കുണിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി തസീല മേനാങ്കോട് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന മുസ്ലിം ലീഗ് ട്രഷററായി തെരഞ്ഞെടുത്ത ചെര്‍ക്കളം അബ്ദുല്ലയ്ക്കും ഹരിതയുടെ സംസ്ഥാന ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കി. ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി ക്ലാസുകള്‍ നടന്നു.

ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തസ്നി മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ, ഭാരവാഹികളായ ഫാറൂഖ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മിനാ ഫര്‍സാന, ജുവൈരിയ എം, പ്രശസ്ത സൈകോളജിസ്റ്റ് സുമയ്യ മുഹമ്മദ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ സംസാരിച്ചു.

മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാബിര്‍ തങ്കയം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, ടി.വി കുഞ്ഞബ്ദുല്ല, റമീസ് ആറങ്ങാടി, മുനിസ സാലിസ, ജുമാന ഷിഫ, സഫ്വാന, സഫിയ, ശബീബ, അനസ് എതിര്‍ത്തോട്, സര്‍ഫ്രാസ് കടവത്ത്, സിദ്ദീഖ് മഞ്ചേശ്വരം, അഷ്‌റഫ് ബോവിക്കാനം, റഹീം പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരിത ജില്ലാ ട്രഷറര്‍ അഷ രീഫ അബ്ദുല്ല നന്ദി പറഞ്ഞു.

< !- START disable copy paste -->

Post a Comment