Join Whatsapp Group. Join now!

ബി എം എസ് ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കം

ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 24,25 തീയതികളില്‍ നടക്കും. ജില്ലയില്‍ 28 രജിസ്ട്രേഡ് യൂണിയനുകളും 11 മേഖലകളിലുമായി Kerala, News, BMS District Conference on Saturday
കാസര്‍കോട്: (my.kasargodvartha.com 23.02.2018) ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 24,25 തീയതികളില്‍ നടക്കും. ജില്ലയില്‍ 28 രജിസ്ട്രേഡ് യൂണിയനുകളും 11 മേഖലകളിലുമായി പ്രവര്‍ത്തിച്ചു വരുന്ന 25,000 തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം 24 ന് രാവിലെ ഒമ്പത് മണിക്ക് പെര്‍വാഡ് ജംഗ്ഷനില്‍ നിന്നും രാവിലെ 10 മണിക്ക് ആരംഭിക്കും.

തുടര്‍ന്ന് ബദിയടുക്ക റോഡില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയില്‍ സ്വാഗതസംഘം രക്ഷാധികാരി ദിനേശ് മടപ്പുരയുടെ അധ്യക്ഷതയില്‍ പൊതുസമ്മേളനം നടക്കും. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിന് ജില്ലാ പ്രസിഡണ്ട് അഡ്വ. പി.മുരളീധരന്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി കെ.എ. ശ്രീനവാസന്‍ നന്ദിയും പറയും.

25ന് ആരിക്കാടി സ്വര്‍ഗീയ അഡ്വ. പി. സുഹാസ്നഗറില്‍ (ശ്രീമല്ലികാര്‍ജ്ജുന വീരാജ്ഞനേയ സഭാമണ്ഡപം) വെച്ച് 9.45ന് ജില്ലാ പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് അഡ്വ. പി. മുരളീധരന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സെക്രട്ടറി വി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. ജില്ലാ സെക്രട്ടറി കെ.എ. ശ്രീനവാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ എം. ബാബു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.

തുടര്‍ന്ന് നടക്കുന്ന സംഘടനാ ചര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് വി. രാധാകൃഷ്ണന്‍ നയിക്കും. തൊഴില്‍ മേഖലയും, തൊഴിലാളികളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുകയും, ഭാവിയില്‍ നടത്തേണ്ട പ്രക്ഷോഭ സമരപരിപാടികള്‍ക്ക് യോഗം രൂപം നല്‍കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷിന്റെ സമാരോപ് പ്രഭാഷണത്തോടു കൂടി സമ്മേളനം സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ബി എം എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. രാധാകൃഷ്ണന്‍, സെക്രട്ടറി വി.വി. ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.എ. ശ്രീനിവാസന്‍, ട്രഷറര്‍ എം. ബാബു, വൈസ് പ്രസിഡണ്ടുമാരായ എ. കേശവ, പി. ഗോപാലന്‍ നായര്‍, ജോയിന്റ് സെക്രട്ടറിമാരായ എ. വിശ്വനാഥ, കെ. നാരായണ, കെ.വി. ബാബു എന്നിവര്‍ പങ്കെടുത്തു.
< !- START disable copy paste -->

Post a Comment