Join Whatsapp Group. Join now!

സൈനുദ്ദീന്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം

മുസ്ലിം ലീഗ് നേതാവ് കൊല്ലമ്പാടിയിലെ കെ.എം. സൈനുദ്ദീന്‍ ഹാജിയുടെ നിര്യാണം പാര്‍ട്ടിക്ക് കനത്ത Kerala, News, Kasargod, SYS, SKSSF, Zainuddin Haji no more.
സൈനുദ്ദീന്‍ ഹാജി മുസ്ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നേതാവ്: എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (my.kasargodvartha.com 05.01.2018) മുസ്ലിം ലീഗ് നേതാവ് കൊല്ലമ്പാടിയിലെ കെ.എം. സൈനുദ്ദീന്‍ ഹാജിയുടെ നിര്യാണം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. കാസര്‍കോട് മേഖലയില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിന് വേണ്ടി പഴയ കാല ലീഗ് നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സൈനുദ്ദീന്‍ ഹാജി ആത്മാര്‍ത്ഥതയുടെ പ്രതീകമായിരുന്നു.

മുസ്ലിം ലീഗ് പ്രയാസങ്ങളേയും പ്രതിസന്ധികളേയും നേരിട്ട കാലഘട്ടങ്ങളില്‍ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നേതാവായിരുന്നു സൈനുദ്ദീന്‍ ഹാജിയെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

Kerala, News, Kasargod, SYS, SKSSF, Zainuddin Haji no more.

കെ.എം സൈനുദ്ദീന്‍ ഹാജിയുടെ മരണം നികത്താനാവാത്ത നഷ്ടം: സമസ്ത ജില്ലാ കമ്മിറ്റി

കാസര്‍കോട്: സമസ്തയുടെ പ്രവര്‍ത്തനത്തില്‍ നിറസാന്നിധ്യമായിരുന്ന കെ.എം സൈനുദ്ദീന്‍ ഹാജിയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍ അനുശോചനത്തില്‍ അറിയിച്ചു. ആധുനിക സമൂഹത്തിന് തികച്ചും മാതൃകയാകാന്‍ പറ്റിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും
അതുല്യമായ നേതൃപാടവം, മിതഭാഷിയും വശ്യമായ പെരുമാറ്റ രീതിയും, വിനയത്തിന്റെയും ലാളിത്യത്തിന്റേയും ഉടമയായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

നഷ്ട്ടപ്പെട്ടത് മികച്ച സംഘാടകനെ: എസ് വൈ എസ്

കാസര്‍കോട്: എസ് വൈ എസ് നേതാവ് കെ.എം സൈനുദ്ദീന്‍ ഹാജി നിഷ്‌കളങ്കനായ സംഘാടകനാണെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ ഖാസിം മുസ്ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ബദ്റുദ്ദീന്‍ ചെങ്കള, ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ അനുശോചിച്ചു.

നഷ്ട്ടപ്പെട്ടത് വിനയാനിതനായ നേതാവിനെ: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: കെ.എം സൈനുദ്ദീന്‍ ഹാജിയുടെ മരണം തീരാ നഷ്ട്ടമാണെന്നും, വിനയാനിതനായ നേതാവിനെയാണ് നഷ്ട്ടമായതെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കാസര്‍കോട് മേഖല പ്രസിഡണ്ട് ഹാരിസ് ബി.എം, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ട്രഷറര്‍ ശിഹാബ് അണങ്കൂര്‍, സുഹൈര്‍ ഫൈസി കമ്പാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, സൈബര്‍ വിംഗ് കണ്‍വീനര്‍ പി.എച്ച് അസ്ഹരി ആദൂര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആയുസ് ദീനിനും സുന്നത്ത് ജമാഅത്തിനും വേണ്ടി മാറ്റിവെച്ച സൈനുദ്ദീന്‍ ഹാജി പ്രസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമായിരുന്നു. ആദര്‍ശ പ്രതിബദ്ധതയും ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള നേതാാവായിരുന്നു അദ്ദേഹം. ഹുദവീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട്, ജനറല്‍ സെക്രട്ടറി ജാബിര്‍ ഹുദവി, ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര അനുശോചിച്ചു.

മലബാര്‍ ഇസ്ലാമിക് ക്യാമ്പസ്, ദാറുല്‍ ഇര്‍ഷാദ് അക്കാദമി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഇമാദ് ഭാരവാഹികളായ ഹനീഫ് ഹുദവി ദേലംപാടി, മുസ്തഫ ഹുദവി, കരീം ഹുദവി അനുശോചിച്ചു. സമസ്ത എംപ്ലോയീസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഖാസിലൈന്‍, എസ്.എം എഫ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, മദ്റസ മാനേജ്മെന്റ് സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, SYS, SKSSF, Zainuddin Haji no more.

Post a Comment