ഉപ്പള: (my.kasargodvartha.com 30.01.2018) ഉപ്പള കുന്നില്‍ മുഹിയദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള രിഫാഈ റാത്തീബ് നേര്‍ച്ചയും അസ്സയ്യിദ് അലവി തങ്ങളുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസ് നേര്‍ച്ചയും ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് 10 ദിവസം നീണ്ട് നില്‍ക്കുന്ന മതപ്രഭാഷണ പരിപാടിയും നടക്കും. ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച രാവിലെ 8.30 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കീയൂര്‍ ഹമീദ് ഹാജി പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടിക്ക് തുടക്കമാവും. തുടര്‍ന്ന്് മഗ് രിബ് നിസ്‌കാരനാന്തരം ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുല്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല പരിപാടി ഉദ്ഘാടനം ചെയ്യും. എം ഡി മുഹമ്മദ് ദാരിമി മുഖ്യപ്രഭാഷണം നടത്തും. ആറിന് ചൊവ്വാഴ്ച രിഫാഈ റാത്തീബ് നടക്കും.
തുടര്‍ന്നുള്ള രാത്രികളില്‍ പ്രൊഫ. ആലിക്കൂട്ടി മുസ് ലിയാര്‍, അബ്ദുല്‍ മജീദ് ബാഖവി, യു എം അബ്ദുല്‍ റഹ് മാന്‍ മുസ് ലിയാര്‍, ഹാഫിസ് സിറാജുദ്ദീന്‍ ഖാസിമി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍് പാണക്കാട്, ഹാഫിള് കബീര്‍ ബാഖവി കാഞ്ഞാര്‍, സയ്യിദ് അലി തങ്ങള്‍് കു മ്പോല്‍, സലാഹുദ്ദീന്‍ ഫൈസി വല്ലാപ്പുഴ, പി കെ അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ പയ്യക്കി ഉസ് താദ്, സ്വാലിഹ് ബത്തേരി(അത്ഭുത ബാലന്‍), ജമലുല്ലൈലി തങ്ങള്‍(കോഴിക്കോട് ഖാസി), ഖലീല്‍ ഹുദവി, ജിഫ്രി മുത്തുക്കോയ തങ്ങള്‍(സമസ്ത പ്രസിഡന്റ്), സ്വാലിഹ് അന്‍വരി ചേകന്നൂര്‍, സയ്യിദ് അത്താവുള്ളാ തങ്ങള്‍ ഉദ്യാവരം, അബ്ദുല്‍ സലീം വാഫി, ത്വാഖാ അഹ് മദ് മുസ് ലിയാര്‍(ഖാളി മംഗളൂരു, റിയാസ് മന്നാനി തുടങ്ങിയ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നു. 11-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് മൗലീദ് പാരായണത്തിന് ശേഷം പതിനായിരങ്ങള്‍ക്ക് ചീരണി വിതരണത്തോട് കൂടി പരിപാടി സമാപനം കുറിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കീയൂര്‍ ഹമീദ് ഹാജി, അബ് ദുള്‍ ലത്തീഫ് അറബി, സ്വാലിഹ് അന്തൂഹാജി, അബ് ദുള്‍ ജബ്ബാര്‍ ഉപ്പള, അബ് ദുള്‍ ഹമീദ് യു എം, അഷ്‌റഫ് മണ്ണാടി തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Uppala, Uroos, Uppala kunnil Makham Uroos starts on Feb 1st.