Join Whatsapp Group. Join now!

മതിലില്ലാ കുളത്തിന് പ്രതീകാത്മക സംരക്ഷണ മതില്‍ തീര്‍ത്ത് ക്ലബ്ബുകള്‍

മതിലില്ലാ കുളത്തിനെ സംരക്ഷിക്കാന്‍ പ്രതീകാത്മക മനുഷ്യ മതില്‍ തീര്‍ക്കാന്‍ ക്ലബ്ബുകള്‍ മുന്നിട്ടിറങ്ങി. ചെങ്കള നാലാമൈല്‍ പാണര്‍കുളത്തെ Kerala, News, Kasaragod, Chengala, Pond, Cleaning, Club.
ചെങ്കള: (my.kvartha.com 24.01.2018) മതിലില്ലാ കുളത്തിനെ സംരക്ഷിക്കാന്‍ പ്രതീകാത്മക മനുഷ്യ മതില്‍ തീര്‍ക്കാന്‍ ക്ലബ്ബുകള്‍ മുന്നിട്ടിറങ്ങി. ചെങ്കള നാലാമൈല്‍ പാണര്‍കുളത്തെ നൂറ്റാണ്ട് പഴക്കമുള്ള കുളം ചെളിനിറഞ്ഞ് മാലിന്യമടിഞ്ഞ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞതും മതിലുകള്‍ തകര്‍ന്നതും നന്നാക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശത്തെ നാല് ക്ലബുകള്‍ രംഗത്തെത്തിയത്. ഗ്രീന്‍ സ്റ്റാര്‍ ചെങ്കള, ജവാന്‍സ് നാലാംമൈല്‍, ഫ്രണ്ട്‌സ് തൈവളപ്പ്, ഗ്രീന്‍ സ്റ്റാര്‍ തൈവളപ്പ് തുടങ്ങിയ ക്ലബുകള്‍ സംയുക്തമായി ചേര്‍ന്നാണ് കുളത്തിന് ചുറ്റും പ്രതീകാത്മക മനുഷ്യ മതില്‍ നിര്‍മിച്ചത്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം ജല സംരംക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി ബി അബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍മാരായ ബി എ അഹമദ്, റഷീദ ഖാദര്‍ ബദ്രിയ, മഹ്മൂദ് തൈവളപ്പ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി കെ അബ്ദുസ്സമദ്, പാണാര്‍ക്കുളം മസ്ജിദ് ഖത്തീബ് നിസാര്‍ സഖാഫി ഇരിക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ക്ലബുകളെ പ്രതിനികരിച്ച് കൊണ്ട് നിരവധിപേര്‍ സമരത്തില്‍ അണിചേര്‍ന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kasaragod, Chengala,  Pond,  Cleaning,  Club.
< !- START disable copy paste -->

Post a Comment