കാസര്‍കോട്: (my.kasargodvartha.com 28.01.2018) ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ 30-ാം വാര്‍ഷികാഘോഷവും കുടുംബമേളയും മാന്യ വിന്‍ടെച്ച് പാമെഡോസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ഒന്നിന് ഇളക്കം സംഭവിച്ചാല്‍ രാജ്യത്തിന് തന്നെ ഭീഷണിയുണ്ടാകുമെന്നും അതുകൊണ്ട് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വം ശ്രദ്ധയോടെ നിര്‍വ്വഹിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു മുഖ്യാതിഥിയായിരുന്നു. മാധ്യമ അവാര്‍ഡുകള്‍ നേടിയ ഇ.വി ഉണ്ണികൃഷ്ണന്‍, ഷാജു ചന്തപ്പുര, വേണു കള്ളാര്‍ എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
ടെലകോം അഡൈ്വസറി കമ്മിറ്റി അംഗം ഷാഫി കട്ടക്കാല്‍ സമ്മാന വിതരണം നടത്തി. പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സണ്ണിജോസഫ്, മുന്‍ സെക്രട്ടറി രവീന്ദ്രന്‍ രാവേണേശ്വരം, വിന്‍ടെച്ച് പാമെഡോസ് എം.ഡി ഹനീഫ് അരമന, ജില്ലാ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോണ്‍, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം മേരി, മുജീബ് അഹമദ്, സുനില്‍ വേപ്പ്, ഷഫീഖ് നസറുള്ള സംബന്ധിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും കെ.വി പത്മേഷ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Press Club 30th year Celebration; Family Meet conducted
< !- START disable copy paste -->Keywords: Kerala, News, Press Club 30th year Celebration; Family Meet conducted