Join Whatsapp Group. Join now!

കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത് സമസ്ത: പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ

കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള പണ്ഡിത സഭയാണെന്ന് പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍Kerala, News, P.B Abdul Razak inaugurates Kids Fest
കുണിയ: (my.kasargodvartha.com 12.01.2018) കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള പണ്ഡിത സഭയാണെന്ന് പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ പറഞ്ഞു. അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ജില്ലാ തല കിഡ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ ചരിത്രം സൃഷ്ടിച്ചതിന് പുറമേ നൂതന തരത്തിലുള്ള വിദ്യാഭ്യാസ രീതിയും കാലത്തിനനുസരിച്ച് വിഭാവനം ചെയ്യുന്നതില്‍ സമസ്ത കാണിക്കുന്ന മാതൃക ആധുനിക കാലഘട്ടത്തിന് അനുയോജ്യമാണെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ തേടി അധ്യാപകരും മറ്റും ഓടുമ്പോള്‍ അല്‍ ബിര്‍റ് സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് സീറ്റ് കിട്ടുന്നതിന് വേണ്ടി രക്ഷിതാക്കള്‍ ഓടുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ബിര്‍റ് സ്‌കൂള്‍ പരിസരത്ത് തയ്യാറാക്കിയ ശഹീദ് സി.എം. ഉസ്താദ് നഗറില്‍ നടന്ന പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മൊയ്തു കുണിയ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് അല്‍ അസ്ഹരി അനുഗ്രഹ പ്രഭാഷണം നടത്തി. കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി പതാക ഉയര്‍ത്തി.

ഫൈസല്‍ ഹുദവി പരതക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ നദ് വി, ഇസ്മാഈല്‍ മുജദ്ധിദ്, സയ്യിദ് ഹാദി തങ്ങള്‍, താജുദ്ദീന്‍ ദാരിമി, സുഹൈര്‍ അസ്ഹരി, ജാബിര്‍ ഹുദവി ചാനടുക്കം, സയ്യിദ് ഹാദി തങ്ങള്‍, കാനത്തില്‍ മുഹമ്മദ് കുഞ്ഞി, യു.എം. മിര്‍ഷാദ്, ഹംസ അബ്ദുല്ല, ഷറഫുദ്ദീന്‍ കുണിയ, വി. അബ്ദുല്ല, സി. മുഹമ്മദ് ഫൈസി, ഉനൈസ് ഫൈസി, സനദ് ഹുദവി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ജില്ലാതല കിഡ്‌സ് ഫെസ്റ്റില്‍ ഓവറോള്‍ കിരീടം നേടിയ കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്‌ലാം അല്‍ ബിര്‍റ് സ്‌കൂള്‍ 


< !- START disable copy paste -->

Post a Comment