Join Whatsapp Group. Join now!

നാര്‍ക്കൊളം ശ്രീഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും; കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി

മീങ്ങോത്ത് നാര്‍ക്കൊളം ശ്രീഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച രാത്രി തുടക്കമാകും. ഇതിന്റെ ഭാഗമായി ശനിയാഴ്ച കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. ഞായKerala, News, Narkolam Sri Bhagavathi Temple Fest starts on Sunday
പെരിയ: (my.kasargodvartha.com 21.01.2018) മീങ്ങോത്ത് നാര്‍ക്കൊളം ശ്രീഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച രാത്രി തുടക്കമാകും. ഇതിന്റെ ഭാഗമായി ശനിയാഴ്ച കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഭണ്ഡാരവീട്ടില്‍ നിന്ന് ദീപവും തിരിയും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടു കൂടി കളിയാട്ട മഹോത്സവത്തിന് തുടക്കമാകും. രാത്രി 9.30 ന് മീങ്ങോത്ത് നാര്‍ക്കൊളം ശ്രീഭഗവതി ക്ഷേത്ര മാതൃസമിതിയുടെയും മീങ്ങോത്ത് പന്നിക്കുന്ന് ശ്രീ അയ്യപ്പ ഭജന മാതൃസമിതിയുടെയും നേതൃത്വത്തില്‍ തിരുവാതിരയുണ്ടാകും.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ശേഷം വിഷ്ണുമൂര്‍ത്തി അരങ്ങില്‍. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം നാര്‍ക്കൊളത്ത് ചാമുണ്ഡിയമ്മ അരങ്ങില്‍. രാത്രി 9.30 ന് മീങ്ങോത്ത് പന്നിക്കുന്ന് ശ്രീധര്‍മ്മ ശാസ്താ കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശേഷം വിഷ്ണു മൂര്‍ത്തിയും ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം നാര്‍ക്കൊളത്ത് ചാമുണ്ഡിയമ്മയും അരങ്ങിലെത്തും. ബുധനാഴ്ച രാവിലെ 11 മണിക്ക് ശേഷം വിഷ്ണു മൂര്‍ത്തിയും ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം നാര്‍ക്കൊളത്ത് ചാമുണ്ഡിയമ്മയും അരങ്ങിലെത്തും. വൈകുന്നേരം ഏഴുമണിക്ക് തേങ്ങയേറ്. രാത്രി വിളത്ത് തിരിയോടെ കളിയാട്ടം സമാപിക്കും.

എല്ലാ ദിവസവും അന്നദാനമുണ്ടായിരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Narkolam Sri Bhagavathi Temple Fest starts on Sunday
< !- START disable copy paste -->

Post a Comment