Join Whatsapp Group. Join now!

'സൗഹൃദ കേരളത്തിന് യുവതയുടെ കരുതല്‍': ഫാസിസ്റ്റ് പ്രതിരോധ ആഹ്വാനവുമായി സാഹോദര്യ സംഗമം

'സൗഹൃദ കേരളത്തിന് യുവതയുടെ കരുതല്‍' എന്ന തലക്കെട്ടില്‍ ഫാസിസ്റ്റ് News, Kerala, Kasargod, Municipal conference hall, N.A Nellikkunnu, Campaign,
കാസര്‍കോട്: (my.kasargodvartha.com 20.01.2018) 'സൗഹൃദ കേരളത്തിന് യുവതയുടെ കരുതല്‍' എന്ന തലക്കെട്ടില്‍ ഫാസിസ്റ്റ് പ്രതിരോധ ആഹ്വാനവുമായി സാഹോദര്യ സംഗമം സംഘടിപ്പിച്ചു. 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാളാവുക' എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി ജനുവരിയില്‍ സംഘടിപ്പിച്ച് വരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് 'സൗഹൃദ കേരളത്തിന് യുവതയുടെ കരുതല്‍' എന്ന തലക്കെട്ടില്‍ സാഹോദര്യ സംഗമം സംഘടിപ്പിച്ചത്. രാജ്യത്തെ സംഘ്പരിവാര്‍ ഫാസിസത്തെ പ്രതിരോധിക്കാന്‍ സൗഹൃദ കൂട്ടായ്മകള്‍ അത്യാവശ്യമാണെന്ന് സാഹോദര്യ സംഗമം അഭിപ്രായപ്പെട്ടു.


സംഗമം കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ബന്ധങ്ങള്‍ക്ക് വിലയില്ലാതാകുന്ന ഈ കാലത്ത് ഇത്തരം കൂട്ടായ്മകള്‍ക്കും സാഹോദര്യ സംഗമങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും ലോകത്ത് സമാധാനം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യന്റെ ജീവനും രക്തവും എല്ലാ മതങ്ങളും പരിശുദ്ധമായി കാണുന്നു. പക്ഷെ മതത്തെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാലാണ് മതത്തിന്റെ പേരില്‍ ഇവിടെ അക്രമങ്ങള്‍ നടക്കുന്നത്. ഇതിനെ പ്രതിരോധിക്കല്‍ എല്ലാ മതവിശ്വാസികളുടെയും ബാധ്യതയാണെന്നും സാഹോദര്യ പ്രഖ്യാപനം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.

News, Kerala, Kasargod, Municipal conference hall, N.A Nellikkunnu, Campaign, Solidarity, SIO, 'Mutual friendship essential for fascist resistance'.

രാജ്യത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത് പേടിയുടെയും പകയുടെയും രാഷ്ട്രീയമാണ്. സംഘ്പരിവാര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ അക്രമങ്ങളുടെയും ക്രൂരതകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ രാഷ്ട്രീയമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം പരസ്പര സാഹോദര്യവും സൗഹൃദവുമാണെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹ് പറഞ്ഞു.

സമസ്വയ ആശ്രമാധിപന്‍ ആത്മദാസ് യമി മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് നദ് വി ചേരൂര്‍, കെ ഖാലിദ്, അമ്പുഞ്ഞി തലക്ലായി, നാരായണന്‍ പേരിയ, കെ മുഹമ്മദ് ഷാഫി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അസീസ് കടപ്പുറം, ഡോ. സി എ അബ്ദുല്‍ ഹമീദ്, ഗണേഷ് കോളാര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കെ ജി റസാഖ്, പാടി രവീന്ദ്രന്‍, അഷ്റഫ് അലി ചേരങ്കൈ, അസ്ലം മച്ചിനടുക്കം, അബ്ദുല്ല, പി ടി ഉഷ ടീച്ചര്‍, വി കെ ജാസ്മിന്‍ എന്നിവര്‍ സംഗമത്തില്‍ സംസാരിച്ചു.

ഫാസിസത്തിന്റെ ക്രൂരതകള്‍ തുറന്നു കാണിക്കുന്ന 'ശവ കച്ചവടം' എന്ന ഏകാംഗ നാടകം ജബ്ബാര്‍ പെരിന്തല്‍മണ്ണ അവതരിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളായ ദേവീ കിരണും ജീവന്‍ രാജും കലാപ്രകടനങ്ങള്‍ നടത്തി. തുടര്‍ന്ന് സംഗീത വിരുന്നും അരങ്ങേറി. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം നജാത്തുല്ലാഹ് സ്വാഗതവും ജില്ലാ പ്രസിഡന്റ് യൂസുഫ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Municipal conference hall, N.A Nellikkunnu, Campaign, Solidarity, SIO, 'Mutual friendship essential for fascist resistance'.

Post a Comment