Join Whatsapp Group. Join now!

കിംഫ് തറവാട് വാട്‌സ്ആപ്പ് കൂട്ടായ്മ കുടുംബ സംഗമവും പ്രതിഭകള്‍ക്ക് അനുമോദനവും നല്‍കി

ചെമ്മനാട് പേരും പെരുമയുള്ള കോലാത്തൊട്ടി ഹാജി മര്‍ഹൂം ഇസ്മാഈല്‍- ബീഫാത്വിമ കുടുംബത്തിന്റെ (കിംഫ്) വാട്‌സ്ആപ്പ് കൂട്ടായ്മ കുടുംബ സംഗമവും സംസ്ഥാKerala, News, KIMF Tharavadu WhatsApp Group family meet conducted
ചെമ്മനാട്: (my.kasargodvartha.com 15.01.2018) ചെമ്മനാട് പേരും പെരുമയുള്ള കോലാത്തൊട്ടി ഹാജി മര്‍ഹൂം ഇസ്മാഈല്‍- ബീഫാത്വിമ കുടുംബത്തിന്റെ (കിംഫ്) വാട്‌സ്ആപ്പ് കൂട്ടായ്മ കുടുംബ സംഗമവും സംസ്ഥാന സകൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കുടുംബത്തിലെ രണ്ട് വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. തന്‍ബീഹുല്‍ ഇസ്ലാം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ഹസന്‍ കെ.എം, ചെമ്മനാട് ജമാഅത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആഇശത്ത് നിദ അമാന എന്നിവരെയും പ്ലസ്ടു പരീക്ഷയില്‍ ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മുഴുവന്‍ എ പ്ലസ് നേടിയ ഫാത്വിമത്ത് കെ.എ ഷംസീറയെയും മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.

അനമോദന ചടങ്ങ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം ഉദ്ഘാടനം ചെയ്തു. മുന്‍ ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ മുഹമ്മദ് കുഞ്ഞി സമ്മാനങ്ങള്‍ വിതരണം ചെയ്തു. അനസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഉപഹാരങ്ങളും കലാപ്രതിഭകള്‍ക്ക് കൈമാറി. ഖലീല്‍ സി.എല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സമീല്‍ ഹസന്‍ ഖിറാഅത്ത് നടത്തി.


കുടുംബാംഗങ്ങളായ കെ.ടി മുഹമ്മദ് കുഞ്ഞി, ബഷീര്‍, ജലീല്‍, ഇബ്രാഹിം, ഖദീജ, ജമീല, മറിയുമ്മ, സൗദാബി, മക്കളായ അമീര്‍, അഷ്‌റഫ്, ലത്വീഫ്, റസാഖ്, അറഫാത്ത്, താബിഷ്, നാസിര്‍, സാലി, ഇസ്മാഈല്‍, ജാബിര്‍, മുനീബ്, ബാദുഷ, അഷ്‌റഫ് കൊല്ലമ്പാടി, അസീസ്, റംഷീദ്, സുഹൈല്‍, മരുമക്കളായ മുഹമ്മദ് ബീരാന്‍, മുഹമ്മദ് കൊല്ലമ്പാടി, ഹമീദ് കൊല്ലമ്പാടി, മുനീര്‍, അഷ്‌റഫ് എരിയാല്‍, ആമി, ഷംസീര്‍, നാസര്‍, നസറുദ്ദീന്‍, ഇര്‍ഷാദ്, ഉബൈസ്, സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തദ്ബീര്‍ നന്ദി പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KIMF Tharavadu WhatsApp Group family meet conducted
< !- START disable copy paste -->

Post a Comment