Join Whatsapp Group. Join now!

കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ കെ കൃഷ്ണന്‍ സ്മാരക അവാര്‍ഡ് രജീഷ് കുളങ്ങരക്ക്

കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രഥമ സെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന കെ Kerala, News, Kasargosd press club's K Krishnan memorial award announced , Rajeesh Kulangara.
കാസര്‍കോട്: (my.kasargodvartha.com 30.01.2018) കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രഥമ സെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന കെ കൃഷ്ണന്റെ പേരില്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ കെ കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് രജീഷ് കുളങ്ങര അര്‍ഹനായി. കേരളവിഷന്‍ ചാനലിലെ നീലേശ്വരം ലേഖകനാണ്.

പിലിക്കോട്ടെ നെല്‍പാടങ്ങള്‍ സംബന്ധിച്ച പരിസ്ഥിതി റിപ്പോര്‍ട്ടിങ്ങാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 5000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. മാധ്യമപ്രവര്‍ത്തകരായ സണ്ണി ജോസഫ്, എം വി ശരത്ചന്ദ്രന്‍, ഷാജു ചന്തപ്പുര എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.


ഫെബ്രുവരി ഒന്നിന് രാവിലെ 11ന് പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന കെ കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എ വി അനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിക്കും. സണ്ണി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തും. എ അബ്ദുര്‍ റഹ് മാന്‍ മുഖ്യാതിഥിയാകും.

Keywords: Kerala, News, Kasargosd press club's K Krishnan memorial award announced , Rajeesh Kulangara.

Post a Comment