Join Whatsapp Group. Join now!

കുഞ്ഞുമാവിന്റടിയില്‍ ഒരുപിടി നല്ല ഓര്‍മകളുമായി അവര്‍ ഒത്തുചേര്‍ന്നു; 'കെയ്ഫ് ഹാല്‍' നവ്യാനുഭവമായി

കുഞ്ഞുമാവിന്റടിയില്‍ ഒരുപിടി നല്ല ഓര്‍മകളുമായി അവര്‍ ഒത്തുചേര്‍ന്നു. കാസര്‍കോട് ഗവ. കോളജിലെ 1968 മുതലുള്ള അറബിക് സാഹിത്യ പഠന Kerala, News, Vidyanagar, kasaragod, memories, Thanks, College, President, Professor.
വിദ്യാനഗര്‍: (my.kasargodvartha.com14.01.2018) കുഞ്ഞുമാവിന്റടിയില്‍ ഒരുപിടി നല്ല ഓര്‍മകളുമായി അവര്‍ ഒത്തുചേര്‍ന്നു. കാസര്‍കോട് ഗവ. കോളജിലെ 1968 മുതലുള്ള അറബിക് സാഹിത്യ പഠന വിദ്യാര്‍ത്ഥികളാണ് പഠനകാല ഓര്‍മ്മകള്‍ പുതുക്കി ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നത്. അവരോടൊപ്പം കോളജ്കാല കഥകള്‍ കേള്‍ക്കാനും പങ്കുവയ്ക്കാനും മക്കളും മരുമക്കളുമായി നൂറിലധികം പേരെത്തി. എല്ലാവരും കുഞ്ഞുമാവിലെ ഊഞ്ഞാലാടിയും സ്നേഹം പങ്കുവച്ചും ഒരുദിനം കൊണ്ടാടി.

'കെയ്ഫ് ഹാല്‍' (സുഖമല്ലേ) എന്നു പേരിട്ട പരിപാടി കോളജിലെ മുന്‍ അറബിക് വിദ്യാര്‍ത്ഥി കൂടിയായി കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ് ടി.എ ഉദ്ഘാടനം ചെയ്തു. അറബിക് അലുംനി പ്രസിഡണ്ട് അഡ്വ. സി.എന്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ സ്വാഗതവും പറഞ്ഞു.

അറബിക് വിഭാഗത്തില്‍ ഡോക്ടറേറ്റ്, നെറ്റ്, സെറ്റ്, റാങ്ക് നേടിയവരെയും മുന്‍കാല അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍ക്കായി മത്സരപരിപാടികള്‍ നടത്തി. പാട്ടുപാടിയും കഥ പറഞ്ഞും പഴയ വിദ്യാര്‍ഥികള്‍ ഓര്‍മ്മകള്‍ പുതുക്കി. പരിപാടിക്കെത്തിയര്‍ ചുവരില്‍ ഒപ്പുവച്ച് അടയാളപ്പെടുത്തല്‍ നടത്തി.

എച്ച്.ഒ.ഡി ഡോ. വി.എം മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളജ് ഒ.എസ്.എ പ്രസിഡന്റ് ടി.എ ഖാലിദ്, പ്രൊഫ. എം.എ അബ്ദുര്‍ റഹ് മാന്‍, അനന്ദ പത്മനാഭന്‍, അഡ്വ. വി.എം മുനീര്‍, സി.എല്‍ ഹമീദ്, കെ.ബി മുഹമ്മദ് കുഞ്ഞി, പി.എ.എം കുഞ്ഞി, അബ്ബാസ് ബന്താട്, ഡോ. നൂറുല്‍ അമീന്‍, ഡോ. അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുല്‍ നാസര്‍, അസി. പ്രൊഫസര്‍മാരായ അബ്ദുര്‍ റസാഖ്, സുഹൈല്‍, അസ്ലം, സുബൈര്‍, നസ്റീന, സമീറ എം, ഉസാം പള്ളങ്കോട്, നിസാം ബോവിക്കാനം, സുബൈദ, നൂറുന്നിസ പള്ളങ്കോട്, ഉമ്മര്‍ സി, റസാഖ് പള്ളങ്കോട്, മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍, പി.കെ അന്‍വര്‍, പി.ഇ.എ റഹ് മാന്‍ പാണത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്വാഹ ചേരൂര്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News,  Vidyanagar,  kasaragod, memories,   Thanks,  College,  President,  Professor, Kasaragod Govt. College Old Arabic students Alumni meet conducted.
 < !- START disable copy paste -->

Post a Comment