കാസര്‍കോട്: (my.kasargodvartha.com 27.01.2018) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ തള്ളിവിടരുതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ.ചന്ദ്രശാഖരന്‍ തയ്യാറാകണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ച സഹായങ്ങളും നടപ്പിലാക്കണം.
സുപ്രീംകോടതി വരെ പോയ ഡിവൈഎഫ്ഐ- സിപിഎം അധികാരത്തില്‍ വന്നതോടെ മൗനം പാലിക്കുകയാണ്. ഡിവൈഎഫ്ഐ നടത്തിയ സമരങ്ങളെല്ലാം തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ദുരിതബാധിതരെ ഉപയോഗിക്കുകയാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. മുഖം നോക്കാതെ ജനങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നതെങ്കില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ കോടതി അലക്ഷ്യമുള്ള നടപടികളുമായി അവര്‍ മുന്നോട്ട് പോകണമായിരുന്നു. ദുരിത ബാധിതരെ അണിനിരത്തി സമരങ്ങള്‍ നടത്തിയ ഡിവൈഎഫ്ഐ ഇപ്പോഴുള്ള മൗനത്തിലൂടെ അവരെ വഞ്ചിച്ചിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് നിയമപരമായ സഹായങ്ങള്‍ ഉള്‍പ്പെടെ ചെയ്യുന്ന കാര്യത്തില്‍ ബിജെപി നേതൃത്വം സമരക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
ഉക്കിനടുക്കയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന് നബാര്‍ഡ് 65 കോടി രൂപ നല്‍കിയിട്ടും ഇപ്പോഴും യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാറിനായിട്ടില്ല. ജില്ലയില്‍ മൂന്ന് കോലപാതകങ്ങളും കവര്‍ച്ചയും അടുത്തടുത്ത് നടന്നിട്ടും ജനങ്ങളുടെ ഭീതിയകറ്റാന്‍ പോലീസും സംസ്ഥാന സര്‍ക്കാറും തയ്യാറായിട്ടില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ ഘടകകക്ഷികള്‍ പോലും പോലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നു. പ്രതികളെ പിടികൂടി ആശങ്കയകറ്റുന്ന കാര്യത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു. നിയമസഭയില്‍ കാര്യമായ ഇടപെടലുകല്‍ നടത്താന്‍ ജില്ലയില്‍ നിന്നുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ പോലും തയ്യാറാകുന്നില്ല. പ്രതിപക്ഷവും, എല്‍ഡിഎഫും ഈ കാര്യങ്ങളില്‍ കാണിക്കുന്ന മൗനവും നിസ്സംഗതയും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേശ് എന്നിവരും പങ്കെടുത്തു.

Keywords: Kerala, News, Endosulfan Strike; BJP against State Government