Join Whatsapp Group. Join now!

ബി.എസ്.സി സീസണ്‍ ഫോര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; എ.കെ.ടി. ജേതാക്കള്‍

കഴിഞ്ഞ രണ്ടാഴ്ചയായി ബങ്കരക്കുന്ന് ബി.എം. ഗ്രൗണ്ടില്‍ ബി.എസ്.സിയുടെ നേതൃത്വത്തില്‍ നടന്നുവന്ന സീസണ്‍ ഫോര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എ.കെ.ടി ബങ്കരക്കുന്ന് ജേKerala, News, Sports, BSC Season 4 Football Torunament; AKT Champions
നെല്ലിക്കുന്ന്: (my.kasargodvartha.com 07.01.2018) കഴിഞ്ഞ രണ്ടാഴ്ചയായി ബങ്കരക്കുന്ന് ബി.എം. ഗ്രൗണ്ടില്‍ ബി.എസ്.സിയുടെ നേതൃത്വത്തില്‍ നടന്നുവന്ന സീസണ്‍ ഫോര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എ.കെ.ടി ബങ്കരക്കുന്ന് ജേതാക്കളായി. ഫൈനലില്‍ അല്‍ ഫ്രസ്‌കോ അലി ബാഗിനെ മറുപടിയില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എ.കെ.ടി ബങ്കരക്കുന്ന് ജേതാക്കളായത്.

എന്‍ എ.നെല്ലിക്കുന്ന് എം.എല്‍.എ. ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പായ അല്‍ ഫ്രസ്‌കോ അലി ബാഗിന് ബി.എം. അഷ്‌റഫും ട്രോഫി സമ്മാനിച്ചു. ടൂര്‍ണമെന്റിലെ ബെസ്റ്റ് ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട അക്കുവിന് ഗള്‍ഫ് വ്യവസായി ഹമീദ് നെല്ലിക്കുന്നും മാന്‍ ഓഫ് ദ മാച്ചായ നാദിറിന് ഹനീഫ് നെല്ലിക്കുന്നും ബെസ്റ്റ് ഡിഫന്റായ ടി.കെ. നുഅമാനിന് മുഹമ്മദ് കുഞ്ഞി ഈസ്റ്റു, ടോപ്പ് സ്‌കോറായ സക്കീറിന് കുഞ്ഞാമു നെല്ലിക്കുന്നും ഉപഹാരങ്ങള്‍ നല്‍കി.

കളി നിയന്ത്രിച്ച സക്കീര്‍ നെല്ലിക്കുന്നിന് ക്യാഷ് അവാര്‍ഡ് അബ്ദുര്‍ റഹ് മാന്‍ ചക്കര നല്‍കി. ചടങ്ങില്‍ ഷാഫി തെരുവത്ത് സ്വാഗതം പറഞ്ഞു. ഖത്തര്‍ വ്യവസായി അബ്ദു തൈവളപ്പ് അധ്യക്ഷത വഹിച്ചു. ഹനീഫ് മാഷ്, അബ്ബാസ് വെറ്റില, അസ്ലം കോട്ട്, എന്‍.ബി. ഫജര്‍, ഇജാസ് തൈവളപ്പ്, ഷഹബാസ്, അന്‍സാര്‍, ലിയാസ്, നൗഫല്‍ സംസാരിച്ചു.



Keywords: Kerala, News, Sports, BSC Season 4 Football Torunament; AKT Champions
< !- START disable copy paste -->

Post a Comment