Kerala

Gulf

Chalanam

Obituary

Video News

രണ്ടുതരം പാസ്‌പോര്‍ട്ട് കൊളോണിയലിസത്തിന്റെ പുതിയ പതിപ്പ്: എ എ ജലീല്‍

സലാം കന്യപ്പാടി

ദുബൈ: (my.kasargodvartha.com 18.01.2018) രാജ്യത്തെ പൗരാവകാശ രേഖയായി പരിഗണിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇനി മുതല്‍ രണ്ട് വിത്യസ്ത നിറങ്ങളിലായി നടപ്പിലാക്കാനുള്ള കേന്ദ്ര തീരുമാനം രാജ്യത്തെ ജനങ്ങളോടുള്ള അങ്ങേയറ്റം വിവേചനപരമായ നീക്കമാണെന്നും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയുന്ന സമത്വമെന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റും മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ എ ജലീല്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം തീര്‍ത്തും അപലപനീയമാണ്. ഇത് കൊണ്ട് സര്‍ക്കാറിനും ജനങ്ങള്‍ക്കും ഒരുപകാരവും ഇല്ലെന്ന് മാത്രമല്ല ഓറഞ്ച് കളര്‍ പാസ്‌പോര്‍ട്ട് ഉടമകളെ രണ്ടാം നിരക്കാരായി തരം താഴ് ത്തുന്നതിലൂടെ തൊഴില്‍ രംഗത്തും വിവേചനം സൃഷ്ടിക്കുകയാണ്. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ അപമാനിക്കലാണെന്നും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയലിസ്റ്റ് തന്ത്രങ്ങളുടെ പുതിയ പതിപ്പുകള്‍ പരീക്ഷിക്കുകയാണ് ബി ജെ പി സര്‍ക്കാറെന്നും ഇന്ത്യയിലെ പൗരന്മാരെ രണ്ടായ് വിഭജിക്കാനുള്ള ഫാസിസ്റ്റുഭരണകൂടത്തിന്റെ ഗൂഡശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ മൗലീകാവശങ്ങള്‍ക്കെതിരെയുള്ള കടന്നു കയറ്റമാണിത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പ്രവാസ സമൂഹത്തെ അപമാനിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. മതാടിസ്ഥാനത്തിലും ഭാഷാടിസ്ഥാനത്തിലും പൗരന്മാരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടഭീകരതയാണ്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ മൗലീകാവശങ്ങള്‍ സംരംക്ഷിക്കുന്നതിനും ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിനും അതിശക്തമായി നിലകൊണ്ട രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗ് മാത്രമാണെന്നും മതേതരത്വത്തിന്റെ കാവലാളായി അന്നും ഇന്നും പോരാട്ടം തുടരുന്ന ഹരിത രാഷ്ട്രീയത്തെ തകര്‍ക്കാന്‍ ചെറുതും വലുതുമായ ഡസന്‍ കണക്കിന് പാര്‍ട്ടികളും സംഘടനകളും ശ്രമിച്ചു പരാചയപ്പെട്ടതാണെന്നും ആര്‍ജ്ജവമുള്ള നേതൃത്വത്തിന് കീഴില്‍ അര്‍പ്പണബോധത്തോടെയും സംയമനത്തോടെയും സദാസമയവും പ്രവര്‍ത്തിക്കുന്ന സന്നദ്ദ ഭടന്മാരാണ് മുസ്ലിം ലീഗിന്റേയും പോഷകഘടകങ്ങളുടേയും എക്കാലെത്തേയും ശക്തി. പ്രവാസജീവിതത്തിന്റെ ജോലിത്തിരക്കുകള്‍ കഴിഞ്ഞ് പാതിരാത്രിവരെ സംഘടനയ്ക്കും സമുദായത്തിനും വേണ്ടി കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്ന കെ എം സി സിയുടെ പ്രവര്‍ത്തനങ്ങള്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai, Type, Passport, KMCC, Members, Muslim, League, Kasaragod, District, President, A A Jaleel on passport Reformation 
< !- START disable copy paste -->

Web Desk Min

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive