കാസര്‍കോട്: (my.kasargodvartha.com 29.12.2017) ആരോഗ്യ മന്ത്രി കെ.കെ ശൈലജ രാജിവെക്കും വരെ യുവമോര്‍ച്ച പ്രക്ഷോഭം തുടരുമെന്ന് അഡ്വ.കെ.പി പ്രകാശ് ബാബു പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സയ്ക്ക് പര്യാപ്തമല്ലാത്തതിനാലാണ് സ്വന്തം കുടുംബത്തെ ലക്ഷങ്ങള്‍ മുടക്കി ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലില്‍ ചികിത്സിച്ചത്. സ്വന്തം വകുപ്പ് തന്നെ പരാജയമാണെന്ന് മന്ത്രി സമ്മതിക്കുന്നതിന് തെളിവാണിത്. കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഓഖി ദുരന്തത്തില്‍ കഷ്ടപ്പെടുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ട് ദിവസത്തെ വേതനം നല്‍കാന്‍ ഉത്തരവിറക്കിയപ്പോള്‍ പൊതുഖജനാവിന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഏകദേശം മുപ്പതിനായിരം രൂപ പെന്‍ഷന്‍ വാങ്ങുന്ന ഭര്‍ത്താവ് നിരാലീബനാണെന്ന് കള്ള സത്യവാങ്മൂലം നല്‍കി കേരളത്തിലെ പൊതുജനങ്ങളെ വഞ്ചിക്കുകയാണ് മന്ത്രി ചെയ്തത്. ഇത്തരത്തിലുള്ളവര്‍ മന്ത്രി സ്ഥാനത്ത് പോയിട്ട് ജനപ്രതിനിധിയായി തുടരാന്‍ തന്നെ യോഗ്യരല്ലെന്നും അഡ്വ.കെ.പി പ്രകാശ്ബാബു കുറ്റപ്പെടുത്തി.

യുവമോര്‍ച്ച പുതിയ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട
ധനഞ്ജയന്‍ മധൂര്‍
Keywords: Kerala, News, Dhananjayan Madhur, Yuvamorcha against KK Shailaja