Join Whatsapp Group. Join now!

നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവം 16 മുതല്‍

കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിലെ പാട്ടുല്‍സവം ശനിയാഴ്ച തുടങ്ങും. രാവിലെ തളിയില്‍ Kerala, News, Kasargod, Nileshwaram, Nileshwaram Kadinjikkadav Aryakkara Bhagavathi Temple Pattulsavam starts on 16.
നീലേശ്വരം : (my.kasargodvartha.com 15.12.2017) കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവം ശനിയാഴ്ച തുടങ്ങും. രാവിലെ തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്നു ആചാരസ്ഥാനികരുടെയും ഭക്തരുടെയും അകമ്പടിയോടെ ദീപവും തിരിയും കൊണ്ടുവരും. വൈകിട്ട് 6.30നു സംഗീതനിശ, തിരുവാതിര.

17 ന് ഉച്ചയ്ക്കും രാത്രിയിലും എഴുന്നള്ളത്ത്. വൈകിട്ട് 6.30ന് നൃത്തസന്ധ്യ. 18 ന് ഉച്ചയ്ക്ക് എഴുന്നള്ളത്ത്. രാത്രി എട്ടിനു പ്രഭാഷണം (വല്‍സന്‍ പിലിക്കോട്). തുടര്‍ന്നു വാല്യക്കാരുടെ പാട്ടുത്സവം, തെയ്യങ്ങളുടെ പുറപ്പാട്.

19 ന് വൈകിട്ട് നാലിനു തളിയില്‍ ക്ഷേത്രം, കൂലോം എന്നിവിടങ്ങളിലേക്കു തെയ്യം പുറപ്പാട്. രാത്രി എട്ടിനു കൊല്ലം അയനം നാടകവേദിയുടെ അവനവന്‍ തുരുത്ത് നാടകം. രാത്രി 10.30 ന് എഴുന്നള്ളത്ത്. 20ന് ഉച്ചയ്ക്കും രാത്രിയിലും എഴുന്നള്ളത്ത്. രാത്രി ഏഴിനു സുധീര്‍ മാടക്കത്തും സംഘവും മാജിക് സില്‍സില അവതരിപ്പിക്കും.

സമാപന ദിവസമായ 21 നു രാവിലെ 11 നു എഴുന്നള്ളത്ത്. തുടര്‍ന്ന് ഇളനീരാട്ടം. വൈകിട്ടു നാലിനു കളത്തിലരിയിടല്‍. വൈകിട്ട് നാലിനു മാരിക്കളത്തിലേക്ക് എഴുന്നള്ളത്ത്, അരങ്ങ് പറിക്കല്‍ എന്നിവയോടെ ഉത്സവം സമാപിക്കും.


Kerala, News, Kasargod, Nileshwaram, Nileshwaram Kadinjikkadav Aryakkara Bhagavathi Temple Pattulsavam starts on 16.

                                                         File photo

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Nileshwaram, Nileshwaram Kadinjikkadav Aryakkara Bhagavathi Temple Pattulsavam starts on 16.

Post a Comment