മുംബൈ: (my.kasargodvartha.com 03.12.2017) ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമുള്ള കെഎംസിസിയുടെ നവി മുംബൈ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു. കെ പി അബ്ദുല്‍ ഗഫൂര്‍ പ്രസിഡന്റ് ആയും സലിം അലിബാഗ് ജനറല്‍ സെക്രട്ടറി ആയും എം എ ബക്കര്‍ ട്രഷര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങള്‍: ഫാറൂഖ് പടിക്കല്‍, അബ്ദുര്‍ റാഷീദ് കെ, റിയാസ് മുഹമ്മദ്, സുലൈമാന്‍ പി എ, സഹീര്‍ കെപിഎം, ഫസല്‍ റഹ് മാന്‍, അബു കൊട്ട് സലയില്‍, മുഹമ്മദ് ഉളുവാര്‍, ഗഫൂര്‍ അലിബാഗ്, ആബിദ് ബക്കര്‍, അര്‍ഷാദ് ബക്കര്‍
സ്‌കൈ ലാര്‍ക്ക് ഹാളില്‍ വെച്ച് ചേര്‍ന്ന യോഗം ഓള്‍ ഇന്ത്യ കെ എം സി സി സിനിയര്‍ വൈസ് പ്രസിഡന്റ് അസീസ് മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി ഓള്‍ ഇന്ത്യ വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ പി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
സംഘനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, കെഎംസിസിയുടെ കാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ചും ഓള്‍ ഇന്ത്യ കെഎംസിസി രൂപികരണ കാര്യങ്ങളെ കുറിച്ചും, ആരാന്റെ വിറകു വെട്ടിയും വെള്ളം കോരിയും ആകേണ്ടവനല്ല എന്റെ സമുദായം എന്ന് ചിന്തിച്ച് ഒരു സമുദായത്തെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സി എച്ച് മുഹമ്മദ് കോയ സാഹിബ് സമുദായത്തിന് നല്‍കിയ സംഭാവനകളെ കുറിച്ചും, ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു.
വിപുലമായ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുവാനും, ജനുവരിയില്‍ ജനറല്‍ ബോഡി യോഗം നടത്തുവാനും അതോടപ്പം പ്രമുഖ നേതാക്കളെ ഉള്‍പെടുത്തി കൊണ്ട് സമ്മേളനം, കുടുംബ സംഗമം എന്നിവ നടത്തുന്ന കാര്യങ്ങളെ കുറിച്ച് അധ്യക്ഷ പ്രസംഗത്തില്‍ കെ പി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സലിം അലിബാഗ് സ്വാഗതവും ഫാറൂഖ് പടിക്കല്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Navi Mumbai KMCC adhoc committee office bearers