Join Whatsapp Group. Join now!

നവാസ് കോണോംപാറക്ക് ജില്ലാ കേരളോത്സവത്തിലെ കാര്‍ട്ടൂണ്‍ രചന മത്സരത്തില്‍ രണ്ടാം സ്ഥാനം

മലപ്പുറം മേല്‍മുറി സ്വദേശി നാണത്ത് മുഹമ്മദ് നവാസ് എന്ന നവാസ് കോണോംപാറക്ക് എടവണ്ണയില്‍ നടന്ന News, Kerala, Malapuram, Cartoon, Keralothsavam,
മലപ്പുറം:(my.kasargodvartha.com 04/12/2017) മലപ്പുറം മേല്‍മുറി സ്വദേശി നാണത്ത് മുഹമ്മദ് നവാസ് എന്ന നവാസ് കോണോംപാറക്ക് എടവണ്ണയില്‍ നടന്ന മലപ്പുറം ജില്ലാ കേരളോത്സവത്തിലെ കാര്‍ട്ടൂണ്‍ രചന മത്സരത്തില്‍ രണ്ടാം സ്ഥാനം. ഇതിനകം കേരളോത്സവ കാര്‍ട്ടൂണ്‍ മല്‍രത്തില്‍ രണ്ട് തവണ ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനവും, നാല് തവണ രണ്ടാം സ്ഥാനവും നവാസ് കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് തവണ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല കേരളോത്സവത്തിലും പങ്കെടുത്തിരുന്നു.

കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗമായ നവാസ് കോണോംപാറ 2013 ലെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് ദേശീയ സമ്മേളത്തിനോടനുബന്ധിച്ച് ബെഫി കേരള ഘടകം കൊച്ചിയില്‍ നടത്തിയ സംസ്ഥാന തല കാര്‍ട്ടൂണ്‍ മത്സരത്തിലും, ഈ വര്‍ഷം കേരള യുക്തിവാദി സംഘം കോഴിക്കോട് വെച്ച് നടത്തിയ കാര്‍ട്ടൂണ്‍ മല്‍സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

News, Kerala, Malapuram, Cartoon, Keralothsavam,Navas Conampara got second place in cartoon competition

ഫ്രീലാന്‍സ് കാര്‍ട്ടൂണ്‍രംഗത്ത് പതിനേഴ് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന നവാസ് ഫെയ്‌സ് ബുക്കില്‍ ' പിന്നാമ്പുറം' എന്ന പേരില്‍ ഒരു പോക്കറ്റ് കാര്‍ട്ടൂണ്‍ കോളവും ചെയ്തിരുന്നു. ഹാസ്യ കൈരളി മാസികയിലെ സ്ഥിരം സാന്നിദ്ധ്യമാണ് നവാസ്. ഇതിന് പുറമേ കെവാര്‍ത്ത ഒണ്‍ലൈന്‍ പത്രം, സുപ്രഭാതം , മലപ്പുറം മനോരമ എഡിഷന്‍, പാര മാസിക, അഭിപ്രായം മാസിക, സ്റ്റുഡന്റ്‌സ് വോയ്‌സ്, മനീഷ മാസിക തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിലും നവാസിന്റെ കാര്‍ട്ടൂണുകള്‍ വെളിച്ചം കണ്ടിട്ടുണ്ട്.

News, Kerala, Malapuram, Cartoon, Keralothsavam,Navas Conampara got second place in cartoon competition
കേരളോത്സവത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തിനര്‍ഹത നേടിയ നവാസിന്റെ കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. 'സമകാലിക കേരളം' എന്നതായിരുന്നു വിഷയം. സോളാര്‍ കേസ്, സി.പി.ഐ-സി.പി.എം.പോര്, കുറിഞ്ഞി വിവാദം, പി.വി.അന്‍വര്‍, ജോയ്‌സ് ജോര്‍ജ്, തോമസ് ചാണ്ടി, കെ.പി.സി.സി. പട്ടിക തുടങ്ങിയ മുമ്പ് കേരളത്തെ വിവാദത്തിലാക്കിയ വിഷയങ്ങളിലേക്ക് ഓഖി ചുഴലിക്കാറ്റ് വീശുന്നതും നാശനഷ്ട്ടത്തില്‍ ഒരു തെങ്ങ് കട പുഴകി ചെരിഞ്ഞ് വീഴാന്‍ നില്‍ക്കുമ്പോള്‍ അതില്‍ കയറി ഇരുന്ന് മുഖ്യമന്ത്രിയും, ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും, തോമസ് ചാണ്ടിയും ' ചേര്‍ന്ന് ഓഖിക്ക് സ്തുതി.... വിവാദ വിഷയങ്ങള്‍ തകര്‍ത്തതില്‍ ..... ' എന്ന് പറഞ്ഞ് ആശ്വാസം കൊള്ളുന്നതാണ് കാര്‍ട്ടൂണ്‍. സമകാലിക വിഷയങ്ങള്‍ എല്ലാം നിറഞ്ഞ് നിന്നതായിരുന്നു കാര്‍ട്ടൂണ്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Malapuram, Cartoon, Keralothsavam,  Navas Conampara got second place in cartoon competition 

Post a Comment