Join Whatsapp Group. Join now!

കുടിവെള്ളം: നാട്ടുകാരുടെ കൂട്ടായ്മ തടയിണ പണിതു

കാല വര്‍ഷം ഒഴിഞ്ഞതോടെ ആറാട്ടു കടവിലും പരിസരങ്ങളിലുമുള്ള തോടും കിണറും Kerala, News, Palakkunnu, Kasargod, Dam, Drinking water, Natives, Club,
പാലക്കുന്ന്: (my.kasargodvartha.com 06.12.2017) കാല വര്‍ഷം ഒഴിഞ്ഞതോടെ ആറാട്ടു കടവിലും പരിസരങ്ങളിലുമുള്ള തോടും കിണറും വറ്റിത്തുടങ്ങുകയായി. തുലാം കനത്തു പെയ്യാത്തതു കാരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം പ്രത്യക്ഷപ്പെടാന്‍ സാധ്യത മുന്‍കൂട്ടി കണ്ട നാട്ടുക്കൂട്ടായ്മയും, പരിസ്ഥിതി, സന്നദ്ധ പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നാണ് ആറാട്ടു കടവ് അണക്കെട്ടിനു കാലേക്കൂട്ടി തടയണ നിര്‍മ്മിച്ച് ജലം ശേഖരിക്കാന്‍ ഒത്തു ചേര്‍ന്നത്.

മണല്‍ ചാക്കുകള്‍ അടുക്കി നിരത്തിയാണ് തദ്ദേശിയര്‍ വെള്ളം ശേഖരിക്കാന്‍ തടയിണ തീര്‍ത്തത്. നിലവിലുള്ള അണക്കെട്ടിന്റെ തടയിണക്കു വിള്ളല്‍ വീണ് ഉപയോഗ ശൂന്യമായത് കാരണമാണ് നാട്ടുകാരെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചത്.

Kerala, News, Palakkunnu, Kasargod, Dam, Drinking water, Natives, Club


ഇതിനായി രൂപം കൊടുത്ത നാട്ടുകാരുടെ കൂട്ടായ്മ അണക്കെട്ട് സംരക്ഷണ സമിതി എന്ന പേരില്‍ സന്നദ്ധപ്രവര്‍ത്തന സംഘടനക്കു രൂപം നല്‍കിയിട്ടുണ്ട്. അവരോടൊപ്പം ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്്‌സ് ക്ലബ്ബിന്റെ എല്ലാ വിധ പിന്തുണയും ലഭിക്കുന്നതായി സംരക്ഷണ സമിതി കണ്‍വീനര്‍ കൂടിയായ സി.കെ അശോകന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Palakkunnu, Kasargod, Dam, Drinking water, Natives, Club, Natives build dam.

Post a Comment