കാസര്‍കോട്: (my.kasargodvartha.com 22.12.2017) മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 23-ാം വാര്‍ഡ് പള്ളിക്കാല്‍ സമ്മേളനം 2018 ജനുവരി അഞ്ചിന് നടക്കും. അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് 6.30 മണിക്ക് മര്‍ഹൂം ഖാസിയാറകത്ത് മുഹമ്മദ് കുഞ്ഞി ഹാജി നഗറില്‍ വെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ഗൃഹ സമ്പര്‍ക്കം, വാര്‍ഡിലെ മുതിര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച വ്യക്തികളെയും മത- സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും ആദരിക്കും.
വാര്‍ഡില്‍ നിന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിയവര്‍ക്കും, വിശുദ്ധ ഖുര്‍ആന്‍ മന: പാഠമാക്കിയവര്‍ക്കും, വാര്‍ഡിലെ വിവിധ മദ്രസകളില്‍ നിന്നും പൊതു പരീക്ഷയില്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്കും സമ്മേളന പരിപാടിയില്‍ വെച്ച് അനുമോദനവും നല്‍കും.
കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീല്‍ചെയര്‍, തയ്യല്‍ മെഷീന്‍, ധനസഹായം എന്നിവ വിതരണം ചെയ്യും. മുനിസിപ്പല്‍ പ്രദേശത്ത് നിന്നുള്ള ജില്ല - മണ്ഡലം -മുനിസിപ്പല്‍ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. പ്രമുഖ പ്രാസംഗികന്‍ ഷരീഫ് കോട്ടപ്പുറം (മലപ്പുറം) മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കല്‍- ദന്ത പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 25ന് തിങ്കളാഴ്ച രാവിലെ 9.30 മണിമുതല്‍ 12 മണി വരെ ഖാസിലൈന്‍ മദ്രസയില്‍ വെച്ച് നടക്കും. ഡോക്ടര്‍മാരായ ഇര്‍ഫാന്‍ അഹ് മദ് ഖാസിലൈന്‍, സയീമ അസ്ലം പള്ളിക്കാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍- ഡെന്റല്‍ പരിശോധന ക്യാമ്പ്. ആധാര്‍ കാര്‍ഡ് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് നാലു മണിക്ക് പതാക ഉയര്‍ത്തും. കൂടാതെ വിവിധ കളികളും ചങ്ങാതിക്കൂട്ടവും അരങ്ങേറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim League Pallikkal Ward Conference on Jan 5th
< !- START disable copy paste -->Keywords: Kerala, News, Muslim League Pallikkal Ward Conference on Jan 5th