Join Whatsapp Group. Join now!

മുസ്ലിം ലീഗ് പള്ളിക്കാല്‍ സമ്മേളനം; മെഡിക്കല്‍- ആധാര്‍ കാര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു

മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 23-ാം വാര്‍ഡ് പള്ളിക്കാല്‍ സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കല്‍- ഡെന്റല്‍ -ആധാര്‍ കാര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡിലെ ഡോക്ടര്‍മാരാKerala, News, Medical Adhar Card Camp conducted
തളങ്കര: (my.kasargodvartha.com 26.12.2017) മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 23-ാം വാര്‍ഡ് പള്ളിക്കാല്‍ സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കല്‍- ഡെന്റല്‍ -ആധാര്‍ കാര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡിലെ ഡോക്ടര്‍മാരായ ഇര്‍ഫാന്‍ അഹ് മദ് ഖാസിലൈന്‍ (ഡന്റിസ്റ്റ്), സഈമ അസ്ലം പള്ളിക്കാല്‍ (ജനറല്‍ മെഡിസിന്‍) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഅദി പ്രാര്‍ത്ഥന നടത്തി.



ആധാര്‍ കാര്‍ഡിന് പുതിയ ബസ് സ്റ്റാന്‍ഡ് അക്ഷയ സെന്റര്‍ നേതൃത്വം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ വി.എം. മുനീര്‍, വാര്‍ഡ് ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാര്‍, ഷാഫി. ടി.എച്ച്, സുബൈര്‍ വൈദ്യര്‍, സല്‍ഫ സുബൈര്‍, ഇബ്രാഹിം ഖാസിയാറകം, ഉനൈസുല്‍ അറഫാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.





സമ്മേളന പതാക ഉയര്‍ത്തി

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 23-ാം വാര്‍ഡ് പള്ളിക്കാല്‍ സമ്മേളന പതാക മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത് പള്ളിക്കാല്‍- ഖാസി ലൈന്‍ ജംഗ്ഷനില്‍ ഉയര്‍ത്തി. വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഅദി പ്രാര്‍ത്ഥന നടത്തി.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വാര്‍ഡ് ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാര്‍, ട്രഷറര്‍ ടി.എ.ഖാലിദ്, വി.എം. മുനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം.അബ്ദുര്‍ റഹ് മാന്‍, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, സഹദ് ബാങ്കോട്, ഷാഫി ടി.എച്ച്, സുബൈര്‍ വൈദ്യര്‍, അഹ് മദ് പെയിന്റര്‍, മുഹമ്മദ് കുഞ്ഞി ഓട്ടോ, നവാസ് അല്‍ഫ, ആരിഫ് കോയാസ്‌ലൈന്‍, അഫ്‌സല്‍ റഹ് മാന്‍, മുജീബ് തായലങ്ങാടി, സുഹൈല്‍, ഇബ്രാഹിം ഖാസിയാറകം, ആഷിഖ്, റിനാസ് മാസ്റ്റര്‍, ബഷീര്‍ കൊട്ട, ഉമ്പു തംഗീസ്, അസ്ലം പള്ളിക്കാല്‍, മൊയ്തു പടിഞ്ഞാര്‍, സിറാജ് ഖാസിലൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Medical Adhar Card Camp conducted
< !- START disable copy paste -->

Post a Comment