Join Whatsapp Group. Join now!

ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം സി സി എന്നും പ്രഥമ പരിഗണന നല്‍കുന്നു: മുനവ്വറലി ശിഹാബ് തങ്ങള്‍

ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം സി സി എന്നും പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന മോട്ടോര്‍ ബൈക്ക് Kerala, News, KMCC's bike for Muslim League
കാസര്‍കോട്: (my.kasargodvartha.com 09.12.2017) ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം സി സി എന്നും പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും ദുബൈ കെ എം സി സി  കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന മോട്ടോര്‍ ബൈക്ക് മണ്ഡലം ഓഫീസ് നടത്തുന്ന ജനസേവനങ്ങള്‍ക്ക് സ്പീഡേകുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

കാസര്‍കോട് മുനിസിപ്പല്‍ വനിതാ കോണ്‍ഫറന്‍സ് ഹാളില്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഓഫീസിലേക്കായി നല്‍കുന്ന മോട്ടോര്‍ ബൈക്കിന്റെ താക്കോല്‍ ദാന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങളുടെ ആവശ്യങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നിരന്തരം ബന്ധപ്പെടുന്നതിന് ഒരു മോട്ടോര്‍ബൈക്ക് ആവശ്യമുണ്ടെന്ന് കെ എം സി സിയെ അറിയിച്ചപ്പോള്‍ വളരെ പെട്ടെന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് കെ എം സി സി മണ്ഡലം കമ്മിറ്റിയുടെ ഫണ്ട് ലഭിച്ചതെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും ഉണ്ടാവട്ടേയെന്നും താക്കോല്‍ദാനം സ്വീകരിച്ചുകൊണ്ട് മണ്ഡലം നേതാക്കള്‍ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എസ് ടി യു അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ നേതാക്കളായ മൂസ ബി ചെര്‍ക്കള, കെ ഇ എ ബക്കര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ്  എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, മണ്ഡലം  ഭാരവാഹികളായ ഹാഷിം കടവത്ത്, അബ്ദുര്‍ റഹ് മാന്‍ ഹാജി പട്‌ള, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, സി വി അബ്ദുല്ല, അഷ്‌റഫ് ബെല്‍, ബി കെ അബ്ദുല്‍ സമദ്, അഡ്വ. മുനീര്‍, അഡ്വ. ഫൈസല്‍, മുജീബ് കമ്പാര്‍, ഷരീഫ് കൊടവഞ്ചി, ബി.കെ. അബ്ദുല്‍ സമദ്, തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, ഖാലിദ് പച്ചക്കാട്, കെ.എം അബ്ദുര്‍ റഹ് മാന്‍, ഹാരിസ് പട്‌ള, എം.എ നജീബ്, സഹീര്‍ ആസിഫ്, അഡ്വ. ഫൈസല്‍, ഹാരിസ് ബ്രദേര്‍സ്, സുബൈര്‍ അബ്ദുല്ല, അജ്മല്‍ തളങ്കര, ഗഫൂര്‍ ഊദ്, ബഷീര്‍ ചേരങ്കൈ, ജലീല്‍ ബംബ, റഫീഖ് കൊപ്പാറ, ഖലീല്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കെ എം സി സി നേതാക്കളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, മഹമൂദ് കുളങ്ങര,അന്‍വര്‍ ചേരങ്കൈ, ഇബ്രാഹിം ഐ പി എം, അഷ്‌കര്‍ ചൂരി, ഹസന്‍ പതിക്കുന്നില്‍, ഹാരിസ് സുബൈര്‍ അബ്ദുല്ല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മണ്ഡലം ജനറല്‍ സെക്രട്ടറി ആബ്ദുല്ലകുഞ്ഞി ചെര്‍ക്കള സ്വാഗതവും ട്രഷറര്‍ മാഹിന്‍ കേളോട്ട് നന്ദിയും പറഞ്ഞു.


Post a Comment