കാസര്‍കോട്: (my.kasargodvartha.com 26.12.2017) കേരളാ സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 27,28 തീയ്യതികളില്‍ ചട്ടഞ്ചാല്‍ അര്‍ബന്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 27ന് രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് യു ശേഖരന്‍ നായര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് ജില്ലാ കൗണ്‍സില്‍ യോഗവും അംബേദ്ക്കര്‍ അവാര്‍ഡ് ജേതാവ് പി ബാലകൃഷ്ണനെ ആദരിക്കുകയും ചെയ്യും.
28ന് രാവിലെ 9.30 മണിക്ക് വി.ടി ബല്‍റാം എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഹക്കിം കുന്നില്‍ അധ്യക്ഷനാവും. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.സി.കെ ശ്രീധരന്‍ വിശിഷ്ടാതിഥിയാവും. 11.30ന് നടക്കുന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. യു.വി ഭവാനി അധ്യക്ഷയാവും. നസിം ബീവി മുഖ്യാതിഥിയാവും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സുഹൃദ് സമ്മേളനം കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. പി.കെ ദിവാകരന്‍ അധ്യക്ഷനാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക്് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഡി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. പി.പി ബാലചന്ദ്രന്‍ ഗുരുക്കള്‍ അധ്യക്ഷനാവും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ യു ശേഖരന്‍ നായര്‍, വി കൃഷ്ണന്‍, പി ബാലകൃഷ്ണന്‍, എ രാധാകൃഷ്ണന്‍ നായര്‍, സി അശോക് കുമാര്‍, ബാബു മണിയങ്ങാനം, എം സീതാരാമ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Press meet, Kerala State Service Pensioners Association district conference on 27 and 28.