Join Whatsapp Group. Join now!

കാനത്തൂര്‍ ശ്രീ നാലവര്‍ ദേവസ്ഥാനം കളിയാട്ടം 27 മുതല്‍ ജനുവരി 2 വരെ

കാനത്തൂര്‍ ശ്രീ നാലവര്‍ ദേവസ്ഥാനം കളിയാട്ടം 27 മുതല്‍ 2018 ജനുവരി രണ്ട് വരെ നടക്കുമെന്ന് Kerala, News, Kasargod, Press meet, Thiruvathira.
കാസര്‍കോട്: (my.kasargodvartha.com 26.12.2017) കാനത്തൂര്‍ ശ്രീ നാലവര്‍ ദേവസ്ഥാനം കളിയാട്ടം 27 മുതല്‍ 2018 ജനുവരി രണ്ട് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കളിയാട്ടത്തോടനുബന്ധിച്ച് 27ന് വൈകുന്നേരം 6.30ന് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ നാട്ടിലെ പ്രതിഭകളെ അനുമോദിക്കും.

Kerala, News, Kasargod, Press meet, Thiruvathira.


തുടര്‍ന്ന് കുമാര്‍ വിഷ്ണുപ്രിയയുടെ കര്‍ണ്ണാടക ശാസ്ത്രീയ സംഗീത സദസ് നടക്കും. 28ന് വൈകിട്ട് 6.30ന് നൃത്തസന്ധ്യയുടെ ഭാഗമായി ദേവനന്ദയുടെ ഭരതനാട്യവും കുച്ചിപ്പുടിയും കാനത്തൂര്‍ ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ തിരുവാതിരയും നടക്കും. 30ന് 6.30ന് ബേളൂര്‍ തങ്ക രാജും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഭജന്‍ ഗംഗ, തുടര്‍ന്ന് കെ പി ശിവാനിയുടെ ശാസ്ത്രീയ നൃത്തം. 31ന് രാത്രി 8.45 ന് രാജീവ് കൃഷ്ണ മങ്കൊമ്പിന്റെ സോപാന നൃത്തവും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ കെ.പി ഗോപാലന്‍ നായര്‍, കെ.പി ഗോപിനാഥന്‍ നായര്‍, സി രാമകൃഷ്ണന്‍, ജയരാജന്‍ കോടി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasargod, Press meet, Thiruvathira,   Kanathur Sree Nalavar Devastanam Kaliyattam starts on 27th.

Post a Comment